വ്യക്തി സ്വാതന്ത്രത്തിനും, സ്വതന്ത്ര വിപണിക്കും പ്രാമുഖ്യം : മാല്‍കം ടേണ്‍ബുള്‍

0
983

ക്യാൻബറ : ലിബറല്‍ സര്‍ക്കാരിനെ ശക്തമായി നയിക്കുമെന്ന് പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട മാല്‍കം ടേണ്‍ബുള്‍ നടത്തിയ ആദ്യ പത്ര സമ്മേളനത്തിൽ അറിയിച്ചു. തനിക്കു ലഭിച്ച ആദരവില്‍ അത്യന്തം വിനയാന്വിതനാകുന്നതായി ടേണ്‍ബുള്‍ പറഞ്ഞു. 2013 ലെ പൊതു തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയെയും മറ്റു സഖ്യകക്ഷികളെയും വിജയത്തിലെത്തിച്ച ടോണി ആബട്ടിന് അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു. പാര്‍ട്ടിയും സര്‍ക്കാരും രാജ്യവും ടോണി ആബട്ടിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കടപ്പെട്ടിരിക്കുന്നതായി ടേണ്‍ബുള്‍ പറഞ്ഞു. നേതൃസ്ഥാനത്തിന്റെ ഭാരം വളരെ വലുതാണ്. പാര്‍ട്ടിയുടെ നേതാവെന്ന നിലയിലും പ്രധാനമന്ത്രയെന്ന നിലയിലും നിരവധി വര്‍ഷങ്ങള്‍ ആബട്ടിന്റെ സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. അദ്ദേഹത്തിന്റെ നേതുത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറികടക്കാന്‍ അത്ര എളുപ്പമല്ലെന്നും ടേണ്‍ബുള്‍ പറഞ്ഞു.

വ്യക്തി സ്വാതന്ത്രവും സ്വതന്ത്ര വിപണിയുമാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ടേണ്‍ബുള്‍ വ്യക്തമാക്കി. പെട്ടെന്നൊരു തെരഞ്ഞെടുപ്പിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം സൂചന നല്‍കി. ചൊവ്വാഴ്ച രാവിലെ മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്തായാലും മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നത് വ്യക്തമാണ്. വമ്പന്‍മാര്‍ പലര്‍ക്കും മന്ത്രി പദവി നഷ്ടപ്പെടാനുള്ള സാധ്യതയാണുള്ളത്. ലിബറല്‍ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം ടേണ്‍ബുളിനെ എല്‍പ്പിക്കണമെന്നതായിരുന്നു വോട്ടര്‍മാരുടെ നിരന്തരമായ ആവശ്യം. അഭിപ്രായ സര്‍വേകളിലും ടേണ്‍ബുള്‍ വളരെ മുന്നിലായിരുന്നു.

NO COMMENTS

LEAVE A REPLY