മെൽബണിൽ മലയാളി വൈദികന് കുർബാനക്കിടയിൽ കുത്തേറ്റു.

0
1589

മെൽബൺ : ഫാക്‌നേർ നോർത്തിലെ സെന്റ് മാത്യൂസ് കാത്തലിക് പള്ളിയിലെ വൈദികനും മലയാളിയുമായ ഫാ.ടോമി കളത്തൂർ മാത്യു (48) വിനെ ഇറ്റാലിയൻ കുർബാനക്കിടയിൽ അക്രമി കുത്തിപരുക്കേൽപ്പിച്ചു. ഇന്ത്യക്കാരനായ താങ്കൾ ഇവിടെ കുർബാനനടത്തേണ്ടെന്ന് ആക്രോശിച്ചുകൊണ്ടു കത്തിയുമായി പാഞ്ഞടുത്ത അക്രമിയുടെ കുത്തേറ്റ് വികാരിയുടെ കഴുത്തിനു പരുക്കേറ്റു. ഉടൻ തന്നെ വികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ഞായറാഴ്ച) രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അക്രമി 50 വയസുകഴിഞ്ഞ ഇറ്റാലിയൻ വംശജനാണെന്നാണ് പോലീസ് നിഗമനം. ഇന്ത്യക്കാരനായ താങ്കൾ ഒരു ഹിന്ദുവോ, മുസ്ലീമോ ആണെന്നും താങ്കൾക്ക് ക്രിസ്ത്യാനികൾക്ക് കുർബാനയർപ്പിക്കുവാൻ അർഹതയില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം.

father's church

റവ. ടോമി മാത്യു 2014 മുതലാണ് ഫാക്‌നേർ നോർത്തിലെ സെന്റ് മാത്യൂസ് കാത്തലിക് പള്ളിയിലെ വികാരിയായി ചുമതലയേറ്റത്. വളരെ നല്ല നിലയിൽ ആരാധന നടത്തിയിരുന്ന വികാരിയായിരുന്ന ഫാ.ടോമി യെന്നാണ് വിശ്വാസികൾ പറയുന്നത്. അക്രമിയെ ഒരാഴ്ച മുൻപ് പള്ളിയുടെ പരിസരത്ത് പലരും കണ്ടിരുന്നതായി പോലീസ് പറയുന്നു. അക്രമം നടക്കുന്പോൾ ഇരുപതോളംപേർ കുർബാനയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. മുറിവ് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

NO COMMENTS

LEAVE A REPLY