മലയാള സിനിമയിലെ മാഫിയ മുതലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

0
1395

കൊച്ചി : കേരളമനസാക്ഷിയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. പുലര്‍ച്ചെയാണ് ആലുവയിലെ വീട്ടില്‍ നിന്നും ദിലീപിനെ പൊലീസ് വിളിച്ചുവരുത്തുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപുളളത്. തെളിവുകള്‍ സ്ഥിരീകരിച്ച ശേഷമാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്. നടിക്കെതിരെയുള്ള വ്യക്തിപരമായ വൈരാഗ്യമാണ് ഇത്തരത്തിൽ ഒരു ആക്രമണത്തിന് കൊട്ടേഷൻ കൊടുക്കുവാൻ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

നടി ആക്രമിക്കപ്പെട്ടതിന്റെ രണ്ടാംഘട്ട അന്വേഷണവും ഗൂഢാലോചന സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചയാകുന്നത് ജയിലില്‍ നിന്നും മുഖ്യപ്രതിയായ പള്‍സര്‍ സുനി ദിലീപിനെ ബ്ലാക്ക് മെയ്ല്‍ ചെയ്യാനായി എഴുതിയ കത്തിലൂടെയാണ്. ഈ കത്ത് ചൂണ്ടിക്കാട്ടി ദിലീപ് പരാതി നല്‍കിയിരുന്നു.സുനിയുടെ സഹതടവുകാരന്‍ ജിന്‍സണില്‍ നിന്ന് പൊലീസിന് സംഭവത്തിന് പിന്നിലുള്ള ആസൂത്രണത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അന്വേഷണം സമാന്തരമായി പുരോഗമിക്കുന്നുവെന്നും വാര്‍ത്ത വരുന്നതിന്റെ തൊട്ടുപിറ്റേദിവസമാണ് ആരോപണങ്ങളുമായി ദിലീപും നാദിര്‍ഷയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ദിലീപും നാദിര്‍ഷയും മാധ്യമങ്ങളെ കണ്ട് തങ്ങള്‍ക്ക് പറയാനുള്ളത് അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനയച്ചതെന്ന് കരുതപ്പെടുന്ന കത്ത് പുറത്തെത്തി. ദിലീപേട്ടാ, ഞാന്‍ സുനിയാണ് എന്ന സംബോധനയോടെ ദിലീപുമായി ഏറെ അടുപ്പമുള്ള ആളെന്ന തരത്തിലാണ് കത്തെഴുതിയിരിക്കുന്നത്. തരാമെന്നേറ്റ പണം ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസങ്ങള്‍ കൊണ്ട് തന്നുതീര്‍ത്താല്‍ മതിയെന്നും കത്തില്‍. തനിക്കുവേണ്ടി ഒരു വക്കീലിനെയെങ്കിലും ഏര്‍പ്പാടാക്കാത്തതിന്റെ അസംതൃപ്തിയും കത്തിലുണ്ട്. കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയതാണ് കത്ത്. തുടര്‍ന്നാണ് സിനിമയിലെ ക്ലൈമാക്‌സ് സീനുകളെ വെല്ലുന്ന രീതിയില്‍ ഇപ്പോള്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്.

ദിലീപിന്റെ അറസ്റ്റോടെ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ മേഖലയിൽ രൂപപ്പെട്ട മാഫിയാ സംഘത്തിന് നേതൃത്വം കൊടുത്തുപോന്ന അച്ചുതണ്ടാണ് തകർന്നടിഞ്ഞത്. പണവും, പ്രതാപവും ഉപയോഗിച്ച് അധികാര കേന്ദ്രങ്ങളെ വിലക്കെടുത്തുപോന്ന പഴയകാല രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വിരുദ്ധമായി തെറ്റുചെയ്തവൻ എത്ര വലിയവനാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന വിശ്വാസം സാധാരണക്കാരന് നൽകുവാൻ കേരളാ പോലീസിന്റെ നിശ്ചയദാർഢ്യത്തിനായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY