സിനിമാരംഗത്തെ മാഫിയാവൽക്കരണത്തിനെതിരെ ഓസ്‌ട്രേലിയൻ മലയാളികളും.

0
2066

ബ്രിസ്‌ബേൻ : മലയാളിയുടെ സാംസ്ജാരിക മേഖലയിൽ നിർണായക സ്ഥാനമാണ്‌ സിനിമകൾക്കുള്ളത്‌. സമീപകാലത്ത്‌ സിനിമാ രംഗത്തെ ചുറ്റിപറ്റി വരുന്ന ചില വാർത്തകൾ അത്യന്തം ലജ്ജാകരവും വേദനാജനകവും, പ്രതിഷേധാർഹവുമാണ്‌.അതുകൊണ്ടുതന്നെ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായി പ്രതികരിക്കുവാൻ ഓസ്‌ട്രേലിയയിലെ പ്രവാസി കൂട്ടായ്മകളും തയ്യാറെടുക്കുകയാണ്.

സിനിമാരംഗത്തെ പലരും മാഫിയാവൽക്കരണത്തിന്‌ ചുക്കാൻ പിടിയ്കുന്നു എന്ന് ബ്രിസ്‌ബേൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുലരി എന്ന സാംസ്കാരിക കൂട്ടായ്മ വിലയിരുത്തുന്നു. പ്രവാസലോകത്ത്‌ പ്രവർത്തിയ്കുന്ന സാംസ്ജാരിക കൂട്ടായ്മ എന്ന നിലയിൽ ഈ പ്രവണതക്കെതിരെ അണിചേരുവാൻ ആഗ്രഹിക്കുന്നവരുടെ സഹകരണത്തോടെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുവാനാണ് പുലരി ആലോചിക്കുന്നത്.

സമീപകാലത്ത്‌ ഒരു യുവനടിയെ മദ്ധ്യകേരളത്തിന്റെ തിരക്കേറിയ നഗരത്തിൽ ചലിയ്കുന്ന വണ്ടിയിൽ ക്രൂരമായി പീഡിപ്പിച്ചത്‌ ഒരു നടുക്കത്തോടെ മാത്രമെ നമുക്ക്‌ ഓർത്തെടുക്കാൻ കഴിയൂ. തുടർന്നുള്ള നിയമ നടപടിയുടെ അവധാനതയിൽ അതൃപ്തിയുണ്ടെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ ഒരു വിലയിരുത്തലിന് സാധ്യമല്ലെങ്കിലും ഈ മേഖലയിലെ സിനിമാ താരങ്ങളും അവരുടെ സംഘടനയും എടുക്കുന്ന നിലപാടുകളും നടത്തുന്ന പ്രസ്താവനകളും തികച്ചും സ്ത്രീ വിരുദ്ധവും സംസ്കാര ശൂന്യവുമാണ്‌. ഇത്‌ നമ്മുടെ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പുലരി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സർക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്‌ തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനപ്രതിനിധികളും സംഘബലത്തിൽ സ്ത്രീ വിരുദ്ധതയ്ക്‌ ചൂട്ടുപിടിയ്കുന്നു എന്നത്‌ പ്രതിഷേധാർഹമാണ്‌. ഈ അധാർമീകതയ്കെതിരെ പ്രതികരിക്കാത്ത യുവജന പ്രസ്ഥാനങ്ങളോടും സംസ്കാരിക നായകനായകരോടും മൗനം വെടിയണമെന്ന് പുലരി അഭ്യർത്ഥിക്കുന്നു.
സ്തീ സുരക്ഷ ഉറപ്പാക്കാത്ത, സ്ത്രീത്വത്തെ പരസ്യമായി അവഹേളിയ്കുന്ന പ്രവണതക്കൾ പരിഷ്കൃത സമൂഹത്തിന്‌ ചേർന്നതല്ലാ. ഇവിടെ. ഞങ്ങൾ പക്ഷം പിടിയ്കുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട, കഠിന മാനസീക പുരിമുറുക്കങ്ങളിലൂടെ കടന്ന് പോകുന്ന യുവ നടിയുടെ പക്ഷം ചേരുന്നു.

ഇവിടെയെത്തുന്ന ഇത്തരം മാഫിയാ ബന്ധങ്ങളുള്ളവരുടെ സിനിമകളും സ്റ്റേജ്‌ ഷോകൾക്കെതിരെയും പ്രതിരോധം തീർക്കുക എന്നതാണ് മറ്റൊരു പ്രതിവിധി.ഇത്തരം കലാസംരംഭങ്ങൾക്ക്‌ കലവറയില്ലാത്ത പിന്തുണയാണ്‌ ഇതുവരെ പ്രവാസി സമൂഹം നൽകി വന്നിരുന്നത്‌. പ്രവാസികളിൽ നിന്ന് ശേഖരിക്കുന്ന പതിനായിരക്കണക്കിന്‌ ഡോളറുകളാണ്‌ ചിലരുടെ മാഫിയാപ്രവർത്തനങ്ങൾക്ക്‌ ഇന്ധനമാകുന്നുവെന്നത്‌ നമ്മെ അലോസരപ്പെടുത്തുന്നു. നമ്മുടെ വിയർപ്പിന്റെ ഓഹരിയും വിലപ്പെട്ട സമയവും ക്രിമിനലുകളുടെ കയ്യിൽ എത്തിപെടുന്നതിനെതീരെ പ്രവാസി സമൂഹം ഉണരണമെന്നും പുലരി ഓർമ്മപ്പെടുത്തുന്നു. ഇത്‌ ഇനിയും അനുവദിച്ചുകൂടാ. സമാഹരിക്കപ്പെടുന്ന ഈ സംമ്പത്താണ്‌ ഭൂമാഫിയ ഊഹക്കച്ചവടങ്ങൾക്കും മറ്റ്‌ സാമ്പത്തീക ക്രമക്കേടുകൾക്കുമായി ഉപയോഗിയ്കുന്നത്‌. ഈ സമ്പത്തിന്റെയും പ്രശസ്തിയുടെയും ബലത്തിലാണ്‌ അവർ പൊതുവിടങ്ങളിലെ സാമാന്യ മര്യദകൾ പോലും മറന്ന് വഴിവിട്ട്‌ പെരുമാറുന്നത്‌. കുഴൽപ്പണം, മയക്കുമരുന്ന് കടത്ത്‌ , ഭൂമി കയ്യേറ്റങ്ങൾ തുടങ്ങിയ ഒട്ടനവധി ആരോപണങ്ങൾ സിനിമാരംഗത്തുള്ളവർ ഇന്ന് നേരിടുന്നു എന്നതൊരു യാഥാർത്ഥ്യമാണ്‌.
മൂലധന ശ്ക്തിയായി വളർന്ന ഇവരുടെ രാഷ്ട്രിയ പ്രവേശനവും അതുവഴി അധികാരത്തിന്റെ ഇടനാഴികളിലെ ദുസ്വാധീനവും നിയന വ്യവസ്ഥയെ പോലും ഇവർ കാൽകീഴിലിട്ട്‌ ചവിട്ടി മെതിയ്കുന്ന നില സംജാതമാക്കിയിരിക്കുകയാണ്.

ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സിനിമാ രംഗത്തെ മാഫിയാവൽക്കരണത്തിനും സാംസ്കാരിക രംഗത്തെ മൂല്യച്യുതികൾക്കുമെതിരെ പ്രവാസി സമൂഹം മുന്നോട്ട്‌ വരണം എന്ന് പുലരി അഭ്യർത്ഥിക്കുന്നത്‌. സിനമകളും സ്റ്റേജ്‌ ഷോകളും ബഹിഷ്കരിക്കുന്നതടക്കമുള്ള ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കു പ്രവാസി സമൂഹം തയ്യാറാകണം. ഈ രംഗത്തെ ക്രിമലുകൾ അവരുടെ രാഷ്ട്രിയ മത പ്രാദേശിക പരിഗണകൾ ഒന്നും അർഹിക്കുന്നില്ലാ. അവർ അഭ്രാപാളികളിൽ ജീവൻ നൽകിയ കഥാപാത്രങ്ങളോടുള്ള ആരാധന അടർത്തിമാറ്റി കാണാനും അതുവഴി അനഭിലഷണീയമായ പ്രവണതകളെ മറികടക്കാൻ അവയെ തിരുത്തുന്ന ശക്തിയായി പ്രവാസി സമൂഹവും സാംസ്കാരിക പ്രവർത്തകരും നിലകൊള്ളണമെന്നും പുലരി വിനയപൂർവ്വം എവരോടും അഭ്യർത്ഥിക്കുന്നു. അത്തരത്തിലുള്ള സാംസ്കാരിക മുന്നേറ്റത്തിന് ഓസ്‌ട്രേലിയയിലെ പ്രതിബദ്ധതയുള്ള സാംസ്കാരിക പ്രവർത്തകൾ മുന്നിട്ടിറങ്ങണമെന്നും പുലരി അഭ്യർത്ഥിക്കുന്നു.

NO COMMENTS

LEAVE A REPLY