സെവൻസ് ഫുഡ്‌ബോൾ ഫൈനലിൽ ഇഞ്ചൊടിഞ്ചു പോരാട്ടം. മൈറ്റി ഹോക്സിനെ ഭാഗ്യം തുണച്ചു.

0
1362

പെർത്ത് : മാഡിങ്റ്റൻ ഫുഡ്‌ബോൾ ക്ലബ് സംഘടിപ്പിച്ച സെവൻസ് ഫുഡ്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ മൈറ്റി ഹോക്സ് വിജയ കിരീടം ചൂടി. അത്യന്തം ആവേശകരമായിരുന്ന ഫൈനലിൽ ആതിഥേയരായ മാഡിങ്റ്റൻ ഫുഡ്‌ബോൾ ടീമിനെ ഇഞ്ചൊടിഞ്ചു നടന്ന പോരാട്ടത്തിനൊടുവിൽ ടോസ് നേടിയാണ് മൈറ്റി ഹോക്സ് അട്ടിമറിച്ചത്. നിശ്ചിത സമയവും, എക്സ്ട്രാ ടൈമിലും ഗോൾ രഹിത സമനില നിലനിർത്തി, പെനാൽറ്റി ഷൂട്ടിലും, സഡൻഡത്തിലും തുല്യത പാലിക്കുകകൂടി ചെയ്തപ്പോൾ വിജയിയെ കണ്ടെത്തുവാൻ ടോസ് ഇടുകയായിരുന്നു. അങ്ങനെ മണിക്കൂറുകളോളം കാണികളെ ആവേശഭരിതരാക്കിയ മത്സരത്തിൽ രാത്രി എട്ടു മണിയോടെ ടോസ് ലഭിച്ച മൈറ്റി ഹോക്സിനെ ഭാഗ്യം തുണക്കുകയായിരുന്നു.

10603707_956144451119311_5651443423115952042_n

രാവിലെ എട്ടു മണിയോടെസെവിൽഗ്രൂവ് മൈതാനത് നടന്ന മത്സരത്തിൽ മോർലി ഫുഡ്‌ബോൾ ക്ലബ്, മെയ് ലാന്റ്സ് ഫുഡ്‌ബോൾ ക്ലബ്, സെവിൽഗ്രൂവ് ഫുഡ്‌ബോൾ ക്ലബ്, മാഡിങ്റ്റൻ ഫുഡ്‌ബോൾ ക്ലബ്, മൈറ്റി ഹോക്സ് എന്നിങ്ങനെ അഞ്ചു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി മാറ്റുരച്ചു. ലീഗിൽ നിന്നും മൂന്നു മത്സരങ്ങളിൽ വിജയിച്ചു പത്തു പോയിന്റോടെ മാഡിങ്റ്റൻ ടീമും, രണ്ടു വിജയവും, രണ്ടു സമനിലയുമായി എട്ടു പോയിന്റുമായി മൈറ്റി ഹോക്സ് ടീമും ഫൈനലിൽ എത്തുകയായിരുന്നു. വിജയികൾക്ക് 500 ഡോളർ ക്യാഷ് അവാർഡും ഏവറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 250 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി മാഡിങ്റ്റൻ ഫുഡ്‌ബോൾ ക്ലബ്ബിലെ ജോബെൽ വില്ല്യംസിനെയും, മികച്ച ഗോൾ കീപ്പറായി മാഡിങ്റ്റൻ ഫുഡ്‌ബോൾ ക്ലബ്ബിലെതന്നെ അഭിലാഷ് നാഥിനെയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച് ടോപ്‌ സ്കോററായി മൈറ്റിഹോക്സ് ടീമംഗം ടോജിനും തിരഞ്ഞെടുക്കപ്പെട്ടു.

c458e63840a133e143a2ac949a46f70c

NO COMMENTS

LEAVE A REPLY