അഡലൈഡിലെ ലിഥിയം ഇയോണ്‍ ബാറ്ററിപ്ലാന്റ് ഉടൻ പ്രവർത്തനസജ്ജമാവും.

0
508

അഡലൈഡ് : ലോകത്തെ ഏറ്റവും ശക്തിയേറിയ ലിഥിയം ഇയോണ്‍ ബാറ്ററിയുടെ നിര്‍മാണം പകുതിയോളം പൂര്‍ത്തിയായി. സൗത്ത് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പാര്‍ട്ടിക്കിടെ ടെസ്്‌ല കമ്പനി മേധാവി എലോണ്‍ മസ്‌കാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതി വിതരണ കമ്പനിയായ ഇലക്ട്രാനെറ്റുമായി ടെസ്്‌ല കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. നൂറു മെഗാവാട്ട് വൈദ്യുതിയാണ് മഹാബാറ്ററിയില്‍നിന്നു വിതരണത്തിനായി നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബാറ്ററിയുടെ നിര്‍മാണം നൂറുദിവസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാനാണ് ടെസ്്‌ല ലക്ഷ്യമിടുന്നത്.

ഫ്രഞ്ച് കമ്പനിയായ നിയോണ്‍സ് ഹോണ്‍സ്‌ഡെയ്‌ലിന്റെ വിന്‍ഡ്ഫാമിനോടുചേര്‍ന്നാണ് ബാറ്ററി സമുച്ചയ നിര്‍മാണം നടക്കുന്നത്. ടെസ്‌ലയുടെ ഉപയോക്താക്കള്‍, പ്രദേശിക സ്ഥലമുടമകള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയ പ്രത്യേക ക്ഷണിതാക്കള്‍ക്കായി ഒരുക്കിയ പാര്‍ട്ടിക്കിടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. രണ്ടുമാസത്തിനുള്ളില്‍ ബാറ്ററിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ പ്രമീയര്‍ ജേ വെതര്‍ഹില്ലും സംബന്ധിച്ചു. സൗത്ത് ഓസ്‌ട്രേലിയയില്‍ വൈദ്യുതി വിതരണം നിലയ്ക്കുന്നത് പതിവായിരുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിച്ച് സംസ്ഥാനത്ത് വെളിച്ചവിപ്ലവമുണ്ടാക്കുമെന്ന പ്രഖ്യാപനം മണ്ടത്തരമായാണ് മിക്കവരും കരുതിയിരുന്നതെന്ന് പ്രമീയര്‍ പറഞ്ഞു. പരിഹാസത്തോടെ നോക്കിയിരുന്നവര്‍ക്ക് സംസ്ഥാനം കൈവരിക്കുന്ന നേട്ടം തിരിച്ചടിയാകും.

1890 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് സ്ഥാപിക്കുന്ന സോളാര്‍ പാനലുകളും ഏഴു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് സ്ഥാപിക്കുന്ന ബാറ്ററികളുമുണ്ടെങ്കില്‍ രാജ്യത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ലഭിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഇത് യാഥാര്‍ഥ്യമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ടെസ്്‌ലയുടെ മഹാബാറ്ററിയില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് 30,000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കും.

NO COMMENTS

LEAVE A REPLY