പെർത്ത് മലയാളി ലിജാ ജോസ് (31) അന്തരിച്ചു. സംസ്കാരം നാട്ടിൽ.

0
11332

പെർത്ത് : റിവേർട്ടണിൽ താമസിക്കുന്ന ഉഴവൂർ തൊണ്ണംകുഴിയിൽ സ്റ്റിൻലി സ്റ്റീഫന്റെ ഭാര്യ ലിജാ ജോസ് (31) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഫിയോന സ്റ്റാൻലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ക്യാൻസർ രോഗബാധിതയായ ലിജാ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ തോട്ടറ സ്വദേശിയാണ്.  എട്ടു വയസ്സുള്ള ജെനിഫർ ഏക മകളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉഴവൂർ പള്ളിയിൽ സംസ്കരിക്കും.
പെർത്തിലെ ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സജീവംഗമായിരുന്ന സ്റ്റിൻലി സ്റ്റീഫൻ ഭാര്യക്ക് മികച്ച ചികിത്സനൽകുന്നതിനായി സമീപകാലത്താണ് റിവേർട്ടനിലേക്ക് താമസം മാറിയത്. സ്റ്റിൻലി ഓപൽ ഐജ് കെയർ സ്‌ഥാപനത്തിലെ ജീവനക്കാരനാണ്. ലിജോയുടെ നിര്യാണത്തിൽ ക്നാനായ അസോസിയേഷൻ അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തി. ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഷെല്ലി ഈസ്റ്റിലുള്ള ഇവരുടെ ഭവനത്തിൽ (19/68-80 tribute street) പരേതയുടെ ആല്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പ്രേത്യേക പ്രാർഥനയും ഉണ്ടായിരിക്കും.

NO COMMENTS

LEAVE A REPLY