103 ലൈംഗിക ആരോപണങ്ങൾ നേരിടുന്ന 89 കാരനെതിരെ കടുത്ത നടപടിക്ക് കോടതി.

0
755

മെൽബൺ : ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക പീഡന കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ 89 കാരനെതിരെ കടുത്ത നടപടിക്ക് വിക്ടോറിയൻ കോടതി തയ്യാറെടുക്കുന്നു. ഇയാൾ ഉടൻ തന്നെ കോടതിയില്‍ ഹാജരാകേണ്ടിവരും. 1970 കളില്‍ 103 പീഡനക്കേസുകളാണ് വിക്ടോറിയക്കാരനായ ലോറന്‍സ് ഫിറ്റ്‌സ്പാട്രിക്കിനെതിരേ ചുമത്തിയിരിക്കുന്നത്. ലൈംഗിക കുറ്റകൃത്യങ്ങളുടെ കണക്കിൽ ഇത് ഒരു ചരിത്രമാണ്.

അപമര്യാദയോടെയുള്ള കൈയേറ്റങ്ങള്‍, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങള്‍, അപമര്യാദയോടെയുള്ള പെരുമാറ്റം, നിയമവിരുദ്ധമായ തടവ്, കൈയേറ്റം തുടങ്ങി നിരവധി കേസുകളാണ് ഫിറ്റ്‌സ്പാട്രിക്കിനെതിരേ ചുമത്തിയിരിക്കുന്നത്. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഇയാള്‍ ഹാജരാകണം. ഫിറ്റ്‌സ്പാട്രിക്ക് പീഡിപ്പിച്ചവരില്‍ കുറച്ചുപേര്‍ 14 വയസില്‍താഴെ മാത്രം പ്രായമുള്ളവരാണ്. 1971 മുതല്‍ 1976 വരെയുള്ള കാലയളവില്‍ ഇയാളുടെ കാമഭ്രാന്തിന് ഇരയായവര്‍ നിരവധിയാണ്.

സാനോ ടാസ്‌ക് ഫോഴ്‌സാണ് ഫിറ്റ്‌സ്പാട്രിക്കിനെതിരേ കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. മതപരവും സര്‍ക്കാരിതര സംഘടനകളിലും നടന്നതായി ആരോപിക്കുന്ന ബാല ലൈംഗിക പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് രൂപീകരിച്ചിരിക്കുന്ന അന്വേഷണ ഏജന്‍സിയാണ് സാനോ ടാസ്‌ക് ഫോഴ്‌സ്.

NO COMMENTS

LEAVE A REPLY