മാറിടവും, നിതംബവും വലുതാക്കുവാൻ പെർത്തിലെ സ്ത്രീകൾ പരക്കം പായുന്നു.

0
1043

പെർത്ത് : വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് പുതിയ തരംഗം അലയടിക്കുകയാണ്. പ്രശസ്തരായവരുടെ ശരീരഘടനപോലെയുള്ള ശരീരഘടനയ്ക്കായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സ്ത്രീകള്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ക്കു പിന്നാലെ പായുകയാണ്. ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ്‌സ് എന്നറിയപ്പെടുന്ന നിതംബ വികസനത്തിനു പിന്നാലെയാണ് മിക്ക സ്ത്രീകളും. സോഷ്യല്‍ മീഡിയകളുടെ സ്വാധീനമാണ് നിരവധിപേര്‍ നിതംബം വലുപ്പമുള്ളതാക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നതിനു പിന്നിലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കിം കര്‍ദാഷിയാന്‍ മുതല്‍ നിക്കി മിനാജ്, ജെന്നിഫര്‍ ലോപ്പസ്, ഇഗ്ഗി അസലി തുടങ്ങിയ പ്രസിദ്ധരായ സ്ത്രീകളുടെ നിതംബംപോലെ തങ്ങളുടെ നിതംബവും വലിപ്പമുള്ളതാക്കണമെന്നാണ് മിക്ക സ്ത്രീകളുടെയും ആവശ്യം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഇതൊരു ട്രെന്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിതംബ വര്‍ധനവിനായി 220 ചികിത്സകള്‍ നടത്തിയതായി പെര്‍ത്തിലെ ഡോക്ടര്‍ ഗ്ലെന്‍ മുറെയ് പറഞ്ഞു. തന്റെ 19 വര്‍ഷത്തെ സര്‍വീസിനിടെ 80 ചികിത്സകളാണ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിതംബം വലുതാക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് മാറിട വികസനത്തിനായുള്ള സര്‍ജറികള്‍ക്ക് ഏറെ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ മാറിടം വലിപ്പമുള്ളതാക്കാന്‍ സ്ത്രീകള്‍ക്കുള്ള താല്‍പര്യം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിതംബം വലുതാക്കാനുള്ള ചികിത്സ തേടിയവരുടെ എണ്ണം 26 ശതമാനം വര്‍ധിച്ചതായാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ മാറിടം വലുതാക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ രണ്ടു ശതമാനം കുറവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ സ്ത്രീകള്‍ അനുവര്‍ത്തിക്കുന്നത് അതുപോലെ അനുകരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്ത്രീകളെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ശരീരഭാഗങ്ങളില്‍നിന്നുള്ള കൊഴുപ്പെടുത്ത് നിതംബത്തില്‍ പിടിപ്പിക്കുന്നതിനാണ് മിക്കവര്‍ക്കും താല്‍പര്യം. കൃത്രിമമായ മാര്‍ഗങ്ങളെക്കാള്‍ ഇത്തരത്തിലുള്ള പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ക്കാണ് സ്ത്രീകള്‍ക്കിടയില്‍ താല്‍പര്യമേറെ.

നിതംബത്തിന്റെ വലിപ്പം വര്‍ധിപ്പിക്കുന്നതിന് കൊഴുപ്പ് കുത്തിവയ്ക്കുന്ന രീതിക്കാണ് ഏറെ പ്രചാരം. കൊഴുപ്പ് കൂടുതലുള്ള ശരീരഭാഗങ്ങളില്‍നിന്നെടുക്കുന്ന കൊഴുപ്പ് നിതംബത്തില്‍ കുത്തിവയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്. അരക്കെട്ട്, വയറ്, തുടകള്‍ എന്നിവിടങ്ങളിലാണ് കൊഴുപ്പ് കൂടുതലായി അടിഞ്ഞുകൂടുന്നത്. സിലിക്കോണ്‍ ഗുളികകള്‍ നിതംബത്തില്‍ സര്‍ജറിയിലൂടെ നിക്ഷേപിക്കാനും ചിലര്‍ക്ക് താല്‍പര്യമുണ്ട്. തെരഞ്ഞെടുക്കുന്ന രീതിയനുസരിച്ച് 7000 മുതല്‍ പതിനായിരം ഡോളര്‍ വരെയാണ് ഇത്തരം സര്‍ജറികള്‍ക്ക് ചെലവു വരുന്നത്.

NO COMMENTS

LEAVE A REPLY