ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു; ഗോവ പ്ലേ ഓഫില്‍

0
925

കൊച്ചി: അവസാന ഹോം മാച്ചില്‍ ഗോവയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ സീസണിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. അതേസമയം ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്‌സി ഗോവ പ്ലേ ഓഫ് ഉറപ്പിച്ചു. ഹാട്രിക് നേടിയ റെയ്‌നാള്‍ഡോയുടെ (29, 50, 61) പ്രകടനമാണ് ഗോവയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ആദ്യ പകുതിയുടെ അവസാനം ഹോസു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പത്തു പേരുമായാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയ്ക്കിറങ്ങിയത്.
ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ടു നിന്ന ഗോവ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ കൂടി നേടി ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ത്തി. ജോഫ്രെ (12-ാം മിനിറ്റ്), മന്ദര്‍ റാവു ദേശായ് (64) എന്നിവരാണ് ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. രണ്ടാം മിനിറ്റില്‍ പുള്‍ഗയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്. ഹാട്രിക് നേടിയ റെയ്‌നാള്‍ഡോയുടെ (29, 50, 61) പ്രകടനമാണ് ഗോവയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

NO COMMENTS

LEAVE A REPLY