വെസ്റ്റേണ്‍ ഓസ്ട്രേലിയൻ ക്നാനായ കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം വർണശബളമായി.

0
1138

പെർത്ത് : ആകാശത്തു വിരിയുന്ന മഴവിൽ വർണ്ണങ്ങൾക്കൊപ്പം പീലിവിടർത്തി ആടുന്ന മയിൽ കൂട്ടങ്ങൾ പോലെ ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേണ്‍ ആസ്ട്രേലിയയുടെ ഭാവി വാഗ്ദാനങ്ങൾ, ഇക്കഴിഞ്ഞ വാരാന്ത്യ രാവിൽ ആടിത്തിമർത്തപ്പോൾ “കാവ” കൂട്ടായ്മയുടെ 2015 വർഷത്തെ ആഘോഷങ്ങളുടെ ഗ്രാൻഡ്‌ ഫിനലെ ആയ ക്രിസ്മസ് ആഘോഷം നയനാനന്ദകരമായ ദ്രിശ്യ വിരുന്നിനു സാക്ഷിയാവുകയായിരുന്നു. കുട്ടികൾകൊപ്പം മുതിർന്നവരും കരോൾ ഗാനങ്ങൾ പാടിയും, ക്രിസ്മസ് സ്മരണ ഉണർത്തുന്ന നേടിവിടി പ്ലേയും, സ്കിറ്റുകളും അവതരിപ്പിച്ചും അരങ്ങുതകർത്തപ്പോൾ , സംഘടനയുടെ ഐക്യദാർദ്ദ്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും അനിർവചനീയമായ ഇഴചേരൽ ആഘോഷങ്ങളിലുടനീളം നിഴലിക്കുന്ന സ്നേഹ വിരുന്നായി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം മാറ്റിയെടുക്കുവാൻ സംഘാടകർക്കായി.

knanaya

ക്നാനായ അസോസിയേഷൻ പ്രസിഡന്റ്‌ ചാണ്ടി മാത്യു കരുകപ്പറന്പിൽ സ്വാഗതമരുളിയ ക്രിസ്മസ് കലാസന്ധ്യയിലേക്ക് അതിഥിയായി എത്തിയ സാന്താക്ലോസിനെ എല്ലാവരും ചേർന്ന് ഹർഷാരവത്തോടെ എതിരേറ്റു . തോളിൽ തൂക്കിയിട്ട സഞ്ചിയിൽ നിന്നും സമ്മാനപ്പൊതികളും, മിഠയിക്കൂടുകളും വിതരണം ചെയ്തും, നൃത്തച്ചുവടുകൾ വച്ചും എത്തിയ സാന്ത പിന്നീട് മുഴുവൻ അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയും സാന്നിധത്തിൽ ക്രിസ്മസ് കേക്ക് മുറിച്ചു പങ്കുവച്ചപ്പോൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൃഷ്ടാന്തമായ ക്രിസ്മസ് ആഘോഷത്തിന് തിരിതെളിയുകയായിരിന്നു. ജെനെറൽ സെക്രട്ടറി അഭിഷേക് മാത്യു ഐക്കരോത്ത് പ്രോഗ്രാമുകളുടെ അവതാരകനായി. ഭാരവാഹികൾ ആയ ഇൻഫാന്റൊ ജോസഫ്‌, റജി ജോണ്‍ , ബിജു മാത്യു , ബിജു ഓനാച്ചൻ, സുനിൽ മാത്യു, ഡാനി തോമസ്‌, പ്രോഗ്രാം കോ-ഓർഡിനെറ്റർ അനിൽ ജോസഫ്‌, ജോണ്‍സി സജി എനനിവർ നേതൃത്വം നല്കി . ക്രിസ്മസ് സദ്യക്ക് സ്റ്റൈ മോൻ പീറ്റർ നേതൃത്വം നല്കി. ജോയിൻ സെക്രട്ടറി എലിസബത്ത് റോജസ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞു.

knanaya_1

NO COMMENTS

LEAVE A REPLY