ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

0
917

റെജി പാറക്കൻ
മെൽബൺ : സെന്റ്‌ മേരീസ് ക്നാനായ കാത്തലിക് മിഷനും മെൽബൺ ക്നാനായ കാത്തലിക് കോണ്ഗ്രസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ സ്വാഗതസംഘം പ്രവർത്തനം ആരംഭിച്ചു. സെപ്റ്റെംബർ 17, 18, 19,20 തീയതികളിൽ മെൽബണിൽ നിന്നും തസ്മാനിയയിലേക്ക് നടത്തുന്ന കപ്പൽ യാത്ര ക്നായി തൊമ്മൻ നൂറ്റാണ്ടുകൾക്ക് മുന്പ് കൊടുങ്ങല്ലൂരിൽ വന്നിരങ്ങിയത്തിന്റെ ഓർമ്മയെ അനുസ്മരിക്കുവാൻ കൂടിയാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. തസ്മാനിയയിലെ താമർവാലി റിസോർട്ടിൽ ആണ് പ്രതിനിധികൾക്ക് ഭക്ഷണവും, താമസവും ക്രമീകരിച്ചിരിക്കുന്നത്. ക്നാനായ കുടിയേറ്റ യാത്രയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള ക്നാനായ കുടുംബാങ്ങങ്ങളുടെ കലാ സന്ധ്യയും താമർവാലി റിസോർട്ടിലെ വേദിയിൽ അരങ്ങേറും.

അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ, ആൽമായ സംഘടനകളുടെ ഭാരവാഹികൾ, കലാ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രഗൽഭർ എന്നിവർ കുടിയേറ്റ യാത്രയിൽ ആദ്യാവസാനം പങ്കെടുക്കും. സ്വാഗതസംഘം കമ്മറ്റി രക്ഷാധികാരികളായി ഫാദർ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാദർ. തോമസ്‌ കൂന്പുക്കൽ എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : ലിറ്ററസി കമ്മറ്റി : ജിജിമോൻ കുഴിവേലി (ചെയർമാൻ), ബൈജു ജോസഫ്‌, സ്റ്റെബിൻ സ്റ്റീഫൻ, എലിസബത്ത് സോളമൻ, ലിസ്സി ജോസ് മോൻ, ജയിക്കബ് ജോസഫ്‌, ലിസ്സി ആന്റണി , ജിജോ മാത്യു. കൾച്ചരൽ കമ്മറ്റി : സിജു അലക്സ്‌ (ചെയർമാൻ) സോളമൻ ജോർജ്, കുര്യൻ സി.ചാക്കോ, ദീപ ജോ, സോജി അലൻ, മഞ്ജു അനീഷ്‌, മിനി സജി, ഷീനാ ടോം, സ്മിതാ ജോർജ്, സിൽവി ലാൻസ്. ഫിനാൻസ് കമ്മറ്റി : സജി ഇല്ലിപ്പരന്പിൽ (ചെയർമാൻ) സിജോ ചാലയിൽ, ജോബി ജോസഫ്‌, അലൻ ജോസഫ്‌. പബ്ലിസിറ്റി കമ്മറ്റി : റെജി പാറക്കൻ (ചെയർമാൻ) സോളമൻ ജോർജ് , സ്റ്റീഫൻ ഒക്കാട്ട്, ഷാജൻ ജോർജ് , സിജോ മൈക്കുഴി. ഫുഡ്‌ കമ്മറ്റി : ബേബി കരിശ്ശേരിക്കൽ (ചെയർമാൻ) ആന്റണി സ്റ്റീഫൻ, അജു എബ്രഹാം, സ്റ്റീഫൻ തോമസ്‌ കുര്യൻ, ഫിലിപ്പ് മാത്യു, ലാലു ലൂക്കോസ്, അനില പുല്ലുക്കാട്ട്, ജോമോൻ ജോസഫ്‌, ബിജി മാത്യു, അബ്രഹാം ജോൺ, റ്റോം മാത്യു. ഫെറി എന്റർറ്റെയിന്മെന്റ് കമ്മറ്റി : ബൈജു ജോസഫ്‌ (ചെയർമാൻ) ലാൻസ് വരിക്കാശ്ശേരി , അജി മാത്യു, ബിജോജി ജോർജ് , സിനാ ജോയി, ഷീനാ ലൂക്കോസ്, സോണിയാ ജോജി, ലിനി സിജു, സജിമോൾ സജി, ജോഫിൽ, ആശിഷ്, സിജോ ജോൺ, ജോജി മാത്യു, ലിറ്റോ മാത്യു, ജോയി ജോസഫ്‌, ജോസ്മോൻ കുന്നുംപടവിൽ.

NO COMMENTS

LEAVE A REPLY