മെൽബണിലെ കേരളാ ഹിന്ദു സൊസൈറ്റി വിഷു ആഘോഷം ഏപ്രിൽ 15, 16 തീയതികളിൽ.

0
1861

വിജയകുമാരൻ
മെൽബൺ : കേരള ഹിന്ദു സൊസൈറ്റി മെൽബൺ 2016 വിഷു ഏപ്രിൽ 15 നും 16നും വിവിധ ഭാഗങ്ങളിലായി ആഘോഷിക്കുന്നു. ഒട്ടേറെ പരിപാടികളോടെയുള്ള കൊണ്ടാടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 15 ന് വെള്ളിയാഴ്ച ന്യൂബെറി ചൈൽഡ് ആൻഡ് കമ്മ്യൂണിറ്റി സെൻറ്ററിലും ( 440 ഗ്രാൻഡ് ബൗലെവാർഡ് , ക്രൈഗിബൺ ) ഏപ്രിൽ 16 ന് ഡാന്റിനോങിൽ വച്ചും, (15 ഹോളി അവെന്യൂ, ഡാന്റിനോങ്) ആണ് വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി രണ്ടിത്തും കേരളതനിമയോടെയുള്ള ആകർഷകമായ വിഷുക്കണി, ഭക്തി ഗാനാലാപം, വിഷുക്കൈനീട്ടം, തുടർന്ന് പ്രസാദവും ഉണ്ടായിരിക്കും. പരിപാടിയുടെ കുടുതൽ വിവരങ്ങൾക്ക് കമിറ്റി ഭാരവാഹികളുമായി താഴെ ക്കാണുന്ന ഫോൺ നന്പരിൽ ബന്ധപ്പെടുക ക്രൈഗിബൺ: ശ്രീകുമാർ – 0403595702 , ഡാന്റിനോങ്: സുകുമാരൻ – 0469214997.

NO COMMENTS

LEAVE A REPLY