കേരളാ ഹിന്ദു സൊസൈറ്റി വിജയദശമി ആഘോഷം ഒക്ടോബർ 23 ന് മെൽബണിൽ

0
2359

മെൽബൺ :∙കേരള ഹിന്ദു സൊസൈറ്റി ഓഫ് മെൽബൺ ഒക്ടോബർ 23 നു ഡാന്റിനൊങ്ങ്, ക്രാഗീബെൻ, വെരിബീ എന്നിവിടങ്ങളിലായി ഈ വർഷത്തെ വിജയദശമി ആഘോഷം വിപുലമായ പരുപാടികളോടെ സമുചിതമായി ആഘോഷിക്കുന്നു. ഗ്രന്ഥപൂജ, മാതൃപൂജ, വിശേഷാൽ ഭജന എന്നിവ അതാതു സ്ഥലങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ക്രാഗിബെനിൽ നിധി നീലകണ്ഠൻ നമ്പൂതിരി വിശേഷാൽ പൂജകൾക്കു നേതൃത്വം വഹിക്കും.

ആഘോഷങ്ങലോടനുബന്ധിച് കെഎച്ച്എസ്എം ബാലവിഭാഗമായ വൃന്ദാവൻ എന്ന കുട്ടികളുടെ കൂട്ടായ്മയുടെ ഡാന്റിനൊങ്ങ്, വെരിബീ ഘടകങ്ങളുടെ ഔപചാരിക ഉദ്ഘാടനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് അതാതു സ്ഥലങ്ങളിലെ സംഘാടകരുമായി ബന്ധപ്പെടുകയോ സുകു- 0469214997(ഡാന്റിനൊങ്ങ്) , വിജയകുമാരൻ- 0412691121 ഓംപ്രകാശ് -0430866314 (ക്രാഗീബെൻ), പ്രതീഷ് -0411671071 മനോജ്‌ 0412615679(വെരിബീ), സജിത്- 0432055482 എന്നിവരുമായി ബന്ധപ്പെടുകയോ ചെയാവുന്നതാണ്.

NO COMMENTS

LEAVE A REPLY