കൾച്ചറൽ ഫോറം കേരളപ്പിറവി; കവി മുരുകൻ കാട്ടാക്കട പെർത്തിലെത്തുന്നു.

0
1224

പെർത്ത് : മലയാളി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കേരളപ്പിറവി സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുവാൻ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പെർത്തിലെത്തുന്നു. നവംബർ 18 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പിയാറാവാട്ടേഴ്‌സിന് സമീപമുള്ള ഫോറസ്റ്റ് ഡെയിൽ ഹാളിലാണ് (3 Weld St, Forrestdale WA 6112) പരുപാടി സംഘടിപ്പിച്ചിരിക്കുന്നത്. പെർത്തിലെ മലയാള സാഹിത്യമേഖലയിൽ സജീവ ഇടപെടലുകൾ നടത്തിവരുന്ന പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്നും ലഭിച്ച നാമനിർദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അമിത് ആന്റണി (ഷോർട് ഫിലിം), അഭിലാഷ് നാഥ്‌ (സിനിമ) ചാണ്ടി മാത്യു (കഥ, നാടകം) റ്റിജു സഖറിയ (ചെറുകഥ,സാഹിത്യം) ഷിജു കോലഞ്ചേരി (കവിത) എന്നിവർക്കും, ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിൽ നിന്നും ആദ്യമായി പിറവിയെടുത്ത നോവലിന്റെ (ഓസ്‌ട്രേലിയയിലെ ഗംട്രീ) രചയിതാവായ അഡലൈഡ് സ്വദേശി അനിൽ കോനാട്ടിനും ചടങ്ങിൽ പ്രേത്യേക പുരസ്കാരം നൽകി ആദരിക്കും. കേരളത്തിലെ സാഹിത്യമേഖലയിൽ തനതായ സംഭാവനകൾ നൽകിവരുന്ന സാഹിത്യകാരനും, പുസ്തക രചയിതാവുമായ അഡ്വക്കേറ്റ്. ഡോ. കെ.സി.സുരേഷിന് (പുസ്തകങ്ങൾ : ശിഖരങ്ങൾ തേടുന്ന വവ്വാലുകൾ, കാവുതീണ്ടുന്ന കരിമ്പനകൾ) നവാഗത സാഹിത്യ പ്രതിഭക്കുള്ള പ്രഥമ സാഹിത്യ ശ്രേഷ്ഠ പുരസ്കാരവും നൽകും.മലയാളത്തിന്റെ പ്രിയപ്പെട്ട കവിയായ മുരുകൻ കാട്ടാക്കടയുമായി സംവദിക്കുന്നതിനും, സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കുന്നതിനും പെർത്തിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പ്രോഗ്രാം ഡയറക്ടർ റ്റിജു ജോർജ് സക്കറിയയുമായി +61432834736 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY