ജൂൺ 10 -ന് പെർത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നു.

0
1568

പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്ന് ജൂൺ 10 – ന് പെർത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുസ്ലിം സമുദായത്തിന്റെ പുണ്യമാസം എന്ന് അറിയപ്പെടുന്ന കടുത്ത നോമ്പിന്റെ നാളുകളായ റംസാൻ മാസത്തിൽ ആദ്യമായാണ് പെർത്തിൽ ഒരു മലയാളി അസോസിയേഷൻ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്.

ജൂൺ 10 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കെൽമസ്‌കോട്ട് ഹാളിലാണ് ( 60 River Rd, Kelmscott) ഇഫ്താർ വിരുന്നൊരുക്കിയിരിക്കുന്നത്. ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും ഈ റംസാൻ നാളിൽ സ്നേഹത്തിന്റെയും, ഒരുമയുടെയും സന്ദേശം പകർത്തുവാനായി ജാതിമത പരിഗണനകളില്ലാതെ പരസ്പര സ്നേഹവും, മതമൈത്രിയും ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുന്ന ജനകീയ ഇഫ്താർ വിരുന്നിൽ വിവിധ മതമേലധ്യക്ഷന്മാരും, പെർത്തിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജേക്കബ് സോളമൻ, സെക്രട്ടറി അരുൺ വിജയകുമാർ എന്നിവർ അറിയിച്ചു. വിരുന്നിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ഭക്ഷണം ക്രമീകരിക്കുന്നതിനായി ജൂൺ അഞ്ചിന് മുൻപായി 0403959976 എന്ന നമ്പറിൽ ബന്ധപ്പെട്ട പേര് രജിസ്റ്റർ ചെയേണ്ടതാണ്.

NO COMMENTS

LEAVE A REPLY