തമിഴകത്തിന്റെ ആൾദൈവം തലൈവി ഓർമ്മയായി. പനീർസെൽവം പകരക്കാരൻ.

0
863

കൊച്ചി : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി ഔദ്യോഗീകമായി പ്രഖ്യാപിച്ചു.ഏറെ നാളായി വിവിധ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന തലൈവി ഇതിനകം പലതവണ മരണത്തിനു കീഴടങ്ങിയെന്നു വാർത്ത വന്നിരുന്നെങ്കിലും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതിയിരുന്ന വേളയിലാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു മരണത്തിനു കീഴടങ്ങിയത്. ഞായറാഴ്ച രാത്രിയിലാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിയ ആശുപത്രി അധികൃതർ 24 മണിക്കൂർ നടത്തിയ നിരീക്ഷണവും, പരിചരണവും, ഫലം കാണാതെ വന്നതോടെയാണ് മരണം ഔദ്യോഗീകമായി സ്‌ഥിരീകരിച്ചത്‌. ഇതിനിടയിൽ പല തമിഴ് പത്ര-ദൃശ്യ മാധ്യമങ്ങളും ജയലളിത മരണപ്പെട്ടു എന്ന വാർത്ത കൊടുക്കുകയും, പിന്നീട് അത് നിരസിക്കുകയും ചെയ്തതും ശ്രെധേയമായി.

തമിഴകത്തിന്റെ അമ്മയായി അറിയപ്പെട്ടിരുന്ന ജയലളിത എന്ന ജനനേതാവിന് സാധാരണജനങ്ങളുടെ ഇടയിലുള്ള വൈകാരിക ബന്ധം മറ്റൊരു നേതാവിനും അവകാശപ്പെടാൻ കഴിയാത്തതായിരുന്നു. അതുകൊണ്ടുതന്നെയാണ് അമ്മയുടെ വിടവ് തമിഴകം വളരെ വൈകാരികമായി തന്നെയാണ് കാണുന്നതും. ഒരു ജനതതെയാകെ ഒന്നിച്ച് നിർത്തുന്നതിനും, അവരുടെ ക്ഷേമത്തിനായാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരു വികാരമായി അവരുടെ മനസ്സിൽ പ്രതിനിധാനം ചെയുവാനും അപൂർവാഅവസരം ലഭിച്ച ഭാഗ്യവതിയാണ് ജയലളിത.

തന്റെ വിശ്വസ്തരെയും, തനിക്കു വഴങ്ങുന്നവരെയും, തന്നെ ദൈവത്തെ പോലെ ആദരിക്കുന്നവരെയും, അനുസരിക്കുന്നവരെയും തനിക്കാവുന്നതുപോലെ വളർത്തിയെടുക്കുന്നതിലും ജയലളിത എന്ന രാഷ്ട്രീയക്കാരി എന്നും ശ്രമിച്ചിരുന്നു. ജന്മി കുടിയാൻ വ്യവസ്‌ഥിതിയെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ തനിക്കൊപ്പം ഇരിക്കുവാൻ കസേര പോലും നൽകാതെ തന്നോടൊപ്പമുള്ള മന്ത്രിമാരും, ഐ.എ.എസ് കാരുമെല്ലാം ഓച്ചാനിച്ചുകൊണ്ടു നിന്ന് ഭരണം നടത്തുന്ന വ്യവസ്‌ഥിതി നിലനിർത്തുതിയപ്പോഴും, പാവപ്പെട്ടവരുടെ അടിസ്‌ഥാനാവശ്യങ്ങൾക്കു വേണ്ടി കൂടുതൽ കരുതലും, ശ്രദ്ധയും നൽകുവാൻ ശ്രമിച്ച അത്യപൂർവ വെക്തിത്വത്തിനുടമയായിരുന്നു ജയലളിത എന്ന ഉരുക്കുവനിത. സ്വന്തം നാടിനായി സമയോചിതമായി രാഷ്ട്രീയ ബാന്ധവത്തിൽ ഏർപ്പെടുന്നതിനും, നാടിന്റെ താൽപര്യങ്ങൾക്കായി രാഷ്ട്രീയ സ്വാധീനശക്തിയായി നിന്ന് പലരുമായും ചങ്ങാത്തം സ്‌ഥാപിക്കുവാനും, രാഷ്ട്രീയ സ്വാധീനം ജനനന്മക്ക് എന്ന സന്ദേശം നൽകുവാനും ഏറെ ശ്രമിച്ച ഒരു ഭരണാധികാരി കൂടിയായിരുന്നു ജയലളിത.

മൃതദേഹം ജയയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തിക്കും. ഇവിടെ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് അന്തിമോപചാരം അര്‍പിക്കാന്‍ അവസരമൊരുക്കും. രാവിലെ മുതല്‍ രാജാജി ഹാളില്‍ പൊതുതര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് നടക്കും. ചെന്നൈ മറീനാ ബീച്ചിലെ എംജിആര്‍ സ്മാരകത്തിന് സമീപമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തെ അവധിയും, ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഞായറാഴ്ച്ച രാത്രി ഒമ്പതുമണിയോടെയാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന വിവരം പുറത്തുവന്നത്. ഇതോടെ അപ്പോളോ ആശുപത്രി പരിസരത്ത് ആയിരക്കണക്കിന് അനുയായികള്‍ തടിച്ചുകൂടി. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും മന്ത്രിമാരും ആശുപത്രിയില്‍ രാത്രിതന്നെ എത്തി. അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിനായി പൊലീസിന് പുറമെ അര്‍ധസൈനിക വിഭാഗത്തിന്റെ സേവനം കൂടി ഉറപ്പുവരുത്തി. അയല്‍ സംസ്ഥാനങ്ങളിലുള്ള പൊലീസിന്റെ സഹായവും തമിഴ്‌നാട് സര്‍ക്കാര്‍ തേടിയിരുന്നു.

മൈസൂരിനടുത്തായിരുന്നു ജയലളിതയുടെ ജനനം. മൈസൂരിലെ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു ജയലളിതയുടേത്. രണ്ടാമത്തെ വയസ്സില്‍ ജയലളിതയ്ക്ക് അച്ഛന് നഷ്ടമായി. പിന്നീട് ജയലളിതയുടെ കുടുംബം ബംഗലുരുവിലേക്ക് താമസം മാറി. അമ്മ തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതോടെ ജീവിതം ചെന്നൈയിലേക്ക് മാറ്റി. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ജയലളിതയും വെള്ളിത്തിരയിലെത്തി. 1961 ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം.1965ല്‍ കന്നഡ സിനിമയില്‍ ആദ്യം നായികയായി. സി വി ശ്രീധര്‍ സംവിധാനം ചെയ്ത ‘വൈനൈറ ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. പി്ന്നീട് തെലുങ്കിലും അറിയപ്പെടുന്ന താരമായി മാറി ജയലളിത. 1980 വരെ തിരക്കുള്ള താരമായി നിരവധി സിനിമകളില് അവര്‍ അഭിനയിച്ചു. 1982ലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ജയലളിത കടക്കുന്നത്. എംജിആറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു രാഷ്ട്രീയത്തിലെത്തിയത്. 1984ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ലാണ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 1996ല്‍ അധികാരത്തിലെത്താന്‍ സാധിക്കാതെ പോയി ജയലളിതക്ക്. 2001ല്‍ കോടതി വിധി കാരണം മത്സരിക്കാന്‍ കഴിയാതെ പോയ ജയലളിത 2002ല്‍ കോടതി വിധിയെ ജയിച്ച് മുഖ്യമന്ത്രിയായി. 2006ല്‍ അടിതെറ്റിയ ജയലളിത 2011ല്‍ തിരിച്ചു വരികയും 2016ല്‍ നടന്ന തെരഞെടുപ്പില്‍ ജയിച്ച് തുടര്‍ച്ചയായി ഭരണം കൈയ്യാളി.

NO COMMENTS

LEAVE A REPLY