രാജ്യത്തെ അവസാനത്തെ കൽക്കരി പാടവും തകർന്നടിഞ്ഞു.

0
1338

അഡലൈഡ് : സൗത്ത് ഓസ്‌ട്രേലിയയിലെ അവസാനത്തെ കല്‍ക്കരി വൈദ്യുതി പദ്ധതിയും തകര്‍ന്നുവീണു. പാരമ്പര്യേതര ഊര്‍ജ സ്രോതസുകളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന ആശയത്തിന് വ്യാപകമായ പിന്തുണ ലഭിച്ചതോടെയാണ് പഴഞ്ചന്‍ ഉല്‍പാദന രീതികള്‍ക്ക് പ്രിയം കുറഞ്ഞത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഈ പദ്ധതികള്‍ക്കു താഴുവീണു.

പോര്‍ട്ട് അഗസ്റ്റയിലുള്ള നോര്‍ത്തേണ്‍ പവര്‍ സ്‌റ്റേഷന്റെ കിഴക്കായുള്ള കല്‍ക്കരി സംഭരണ കേന്ദ്രവും രണ്ട് ട്രാന്‍സ്ഫര്‍ ടവറുകളും ഇന്നലെ രാവിലെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ന്നുവീണു. കരാറുകാരും മറ്റ് ജീവനക്കാരും സ്ഥലത്തുനിന്നും മാറിയിരുന്നു. വര്‍ഷങ്ങളായി തങ്ങള്‍ പണിയെടുത്തിരുന്ന സ്ഥലങ്ങള്‍ തകര്‍ന്നുവീഴുന്നത് വേദനയോടെയാണ് അവര്‍ നോക്കിക്കണ്ടത്.

തകര്‍ക്കപ്പെടുന്നതിനുമുമ്പ്് കല്‍ക്കരി സംഭരണശാലകള്‍ രണ്ടുപ്രാവശ്യം വൃത്തിയാക്കിയിരുന്നു. ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളില്‍മാത്രം അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞിരുന്നു. വെതര്‍ഹില്‍ സര്‍ക്കാരിന് സൗജന്യമായി വൈദ്യുതി നല്‍കാമെന്ന് അലിന്റ എനര്‍ജി 2015 ല്‍ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് കല്‍ക്കരി വൈദ്യുതിനിലയം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പുതിയ വൈദ്യുതി നിലയം അടുത്തവര്‍ഷം പകുതിയോടെ മാത്രമേ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. 25 ദശലക്ഷം ഡോളര്‍ സബ്‌സിഡി അലിന്റ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളിയിരുന്നു.

കഴിഞ്ഞ മേയിലാണ് പോര്‍ട്ട് അഗസ്റ്റയിലെ നോര്‍ത്തേണ്‍ പവര്‍ സ്‌റ്റേഷന്‍ അടച്ചുപൂട്ടിയത്. ഇതോടെ നൂറുകണക്കിനാളുകളുടെ ജോലിയും നഷ്ടമായിരുന്നു. പവര്‍ സ്‌റ്റേഷന്‍ അടച്ചുപൂട്ടിയതോടെ വൈദ്യുതിയുടെ ലഭ്യത കുറയുകയും മിക്ക ദിവസങ്ങളിലും വൈദ്യുതിയില്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു. അതോടൊപ്പം കനത്ത വൈദ്യുതി ബില്ലും ജനത്തിന് തിരിച്ചടിയായി.

550 ദശലക്ഷം ഡോളറിന്റെ സ്വയം പര്യാപ്തമായ ഊര്‍ജ പദ്ധതി പ്രമീയര്‍ ജേ വെതര്‍ഹില്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. 40 ശതമാനം പാരമ്പര്യേതര സ്രോതസുകളും വാതകവും പ്രയോജനപ്പെടുത്തി നിര്‍മിക്കുന്ന പ്ലാന്റുകളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതി സംസ്ഥാനത്തിന്റെ വൈദ്യുതിക്ഷാമത്തിന് പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. താല്‍ക്കാലിക ഡീസല്‍ ജനറേറ്ററുകളുമെല്ലാം അടുത്ത വേനല്‍ക്കാലത്തെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY