മയക്കുമരുന്ന് കടത്ത് : ഒളിംപിക് സൈക്ലിംഗ് ചാമ്പ്യൻ കുടുങ്ങി.

0
246

പെർത്ത് : മയക്കുമരുന്ന് കടത്തുകേസില്‍ ഓസ്‌ട്രേലിയന്‍ സൈക്ലിംഗ് ചാമ്പ്യനെതിരേ കേസ്. മുന്‍ ഒളിംപിക്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് ജാക്ക് ബോബ്‌റിഡ്ജാണ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പെര്‍ത്തിലും സമീപപ്രദേശങ്ങളിലും പോലീസ് നടത്തിയ റെയ്ഡിലാണ് ബോബ്‌റിഡ്ജും പിടിയിലാവുന്നത്. യോക്കിനിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള ബോബ്‌റിഡ്ജിന്റെ വസതിയിലും വടക്കന്‍ പെര്‍ത്തിലെ ബിസിനസിലും നടത്തിയ റെയ്ഡിലാണ് ഇദ്ദേഹവും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബോബ്‌റിഡ്ജിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

മയക്കുമരുന്നായ എംഡിഎംഎ വിതരണം ചെയ്തതിനും വില്‍പന നടത്തിയതിനുമായി 28 കാരനായ കായികതാരത്തിനെതിരേ അഞ്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബോബ്‌റിഡ്ജിനെതിരേയുള്ള ആറു കേസുകളില്‍ പെര്‍ത്തിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ ബോബ്‌റിഡ്ജ് ഹാജരായി. അടുത്തമാസം വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച കോടതി കായികതാരത്തിന് ജാമ്യം അനുവദിച്ചു.

സന്ധിവാതത്തെത്തുടര്‍ന്ന് കായിക മത്സരങ്ങളില്‍നിന്ന് വിരമിക്കാന്‍ കഴിഞ്ഞവര്‍ഷം അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. മൂന്ന് ഒളിംപിക് മത്സരങ്ങളില്‍നിന്ന് രണ്ട് വെള്ളി മെഡലുകള്‍ നേടിയിട്ടുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പിലും സ്തുത്യര്‍ഹമായ നേട്ടമാണ് ബോബ്‌റിഡ്ജ് കൈവരിച്ചത്. മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ മെഡലുകളും നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും സുവര്‍ണനേട്ടമാണ് ബോബ്‌റിഡ്ജ് നേടിയത്. 2011 ല്‍ ലോക റിക്കോര്‍ഡും തന്റെ പേരിലാക്കി.

പെര്‍ത്തിലും പ്രാന്തപ്രദേശങ്ങളിലുമായി പോലീസ് നടത്തിയ തെരച്ചിലില്‍ ഒരു ദശലക്ഷം ഡോളറിന്റെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. ഉന്മാദ ഗുളികകള്‍, കൊക്കെയ്ന്‍, കഞ്ചാവ് മെതിലാംഫെറ്റാമിന്‍ തുടങ്ങിയ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. 61 പേര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്.

NO COMMENTS

LEAVE A REPLY