മുസ്‌ലീം സ്‌കൂളിന് നേരെ ബോംബ് ആക്രമണവും, മോസ്കിലേക്ക് പന്നി തല ഏറും ; പെർത്തിൽ ഇസ്ളാം വിരുദ്ധർ ആക്രമണം നടത്തുന്നു.

0
2613

പെർത്ത് : പെര്‍ത്തിലെ ഒരു മോസ്‌കിനും ഇസ്ലാമിക സ്‌കൂളിനും പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്നാണ് ഈ ആവശ്യം ശക്തമായത്. ഇസ്ലാം വിരുദ്ധ അക്രമസംഭവങ്ങള്‍ പെര്‍ത്തില്‍ വര്‍ധിച്ചുവരികയാണ്. ചൊവ്വാഴ്ച നടന്ന ആക്രമണം ഓസ്‌ട്രേലിയന്‍ ഇസ്ലാമിക് കോളജിനെ ലക്ഷ്യംവച്ചായിരുന്നു. മതില്‍ക്കെടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം നശിപ്പിക്കുകയും മതിലില്‍ പ്രകോപനപരമായ വാക്കുകള്‍ എഴുതിവയ്ക്കുകയും ചെയ്തു. ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ഏതു മതവിശ്വാസത്തെയും അവഹേളിക്കുവാൻ അവകാശമില്ലെന്നും, സ്വതന്ത്രമായി ആരാധന നടത്തുവാൻ എല്ലാ മത വിശ്വാസികൾക്കും അവകാശമുണ്ടെന്നും ഈ അവകാശം സംരക്ഷിക്കുവാൻ നിയമം കൊണ്ടുവരണമെന്ന ആവശ്യവും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഇതോടെ ശക്തമായി.

തോണ്‍ലി കാമ്പസില്‍ നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന സമയത്തായിരുന്നു ആക്രമണം. ഇസ്ലാം വിരുദ്ധ ആക്രമണങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്. ഇസ്ലാം മതത്തെ അവഹേളിക്കുന്ന തരത്തില്‍ ശനിയാഴ്ച സതേണ്‍ റിവര്‍ മോസ്‌കിലും സംഭവമുണ്ടായി. ഒരു പന്നിയുടെ തല മോസ്‌കിന്റെ മുന്‍ വാതിലിലൂടെ പ്രക്ഷോഭകാരികള്‍ വലിച്ചെറിയുകയുണ്ടായി. ഇസ്ലാം വിരുദ്ധ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മതങ്ങളെ അവഹേളിക്കുന്നതിനെതിരേ നിയമനിര്‍മാണം നടത്തണമെന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. നിരവധി സംസ്ഥാന, ഫെഡറല്‍ നേതാക്കള്‍ ആക്രമണങ്ങളെ അപലപിച്ചു.

NO COMMENTS

LEAVE A REPLY