ലോകത്തെവിടെനിന്നും ഐ.എസ്സ്. എൽ മത്സരങ്ങൾ തത്സമയം ഓണ്‍ലൈനിൽ കാണാം.

0
1046

ലോകം മുഴുവന്‍ ഐഎസ്എല്‍ ആവേശ ലഹരിയില്‍ മുഴുകുമ്പോള്‍ ടിവിക്ക് മുന്നിലിരുന്ന് കളികാണാന്‍ കഴിയാത്ത ആരാധകര്‍ നിരാശരാകേണ്ട. കേരള ബ്ലാസ്‌റ്റേഴസ് ഉള്‍പ്പെടെ നിങ്ങളുടെ പ്രിയ ടീമുകളുടെ കളികാണാന്‍ ഓണ്‍ലൈന്‍ ലോകത്ത് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഐഎസ്എല്‍ എങ്ങനെ ഓണ്‍ലൈനിലൂടെ കാണാം എന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ.

സ്റ്റാര്‍ സ്‌പോട്‌സാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍. സ്റ്റാര്‍ സ്‌പോട്‌സ് 2, സ്റ്റാര്‍ സ്‌പോട്‌സ് എച്ച്ഡി2,സ്റ്റാര്‍ സ്‌പോട്‌സ് ത്രീ, സ്റ്റാര്‍ സ്‌പോട്‌സ് എച്ച് ഡി 3, സ്റ്റാര്‍ ഗോള്‍ഡ്,സ്റ്റാര്‍ ഉത്സവ് (ഹിന്ദി), ജല്‍ഷാ മൂവി (ബംഗാളി), ജയാ മാക്‌സ്(തമിഴ്), ഏഷ്യാനെറ്റ് മൂവീസ് (മലയാളം), സുവര്‍ണ ടിവി (കന്നഡ) തുടങ്ങി. സ്റ്റാര്‍ ഗ്രൂപ്പിന്റെ ചാനലുകളില്‍ ആണ് ഐഎസ്എല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

ഐഎസ്എല്‍ ഓണ്‍ലൈനിലൂടെ കാണാവാനുളള വഴികള്‍

1) നിങ്ങള്‍ ഇന്ത്യയിലാണ് താമസിക്കുന്നതെങ്കില്‍ ഹോട്ട്‌സ്റ്റാര്‍, സ്റ്റാര്‍ സ്‌പോട്‌സ് എന്നീ വെബ് സൈറ്റുകളില്‍ ഐസിഎല്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് നിങ്ങള്‍ക്ക് കാണാനാകും.

2) യുക്കെ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യത്തുളളവര്‍ക്ക് ഐഎസ്എല്‍ തത്സമയം ഓണ്‍ലൈനിലൂടെ ആസ്വദിക്കാന്‍ ഒഎസ്എന്‍ പ്ലേയിലൂടെ സൗകര്യം ലഭ്യമാണ്.

3) യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യത്തുളളവര്‍ക്ക് ഐഎസ്എല്‍ തത്സമയം ഓണ്‍ലൈനിലൂടെ ആസ്വദിക്കാന്‍ ഫോക്‌സ് സോക്കറ്റു ഗോ, ഫോക്‌സ് ടെല്‍ എന്നിവയിലൂടെ സൗകര്യം ലഭ്യമാണ്.

4) യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യത്തുളളവര്‍ക്ക്യൂറോസ്‌പോര്‍ട്ട് പ്ലെയറിലൂടെയാണ് ഐഎസ്എല്‍ ഓണ്‍ലൈനിലൂടെ തത്സമയം ആസ്വദിക്കാന്‍ സാധിക്കുക.

NO COMMENTS

LEAVE A REPLY