ഐഎസ് തീവ്രവാദികൾക്കായി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നതായി റിപ്പോര്‍ട്ട്

0
887

ഐഎസ് എന്ന ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗമാകാന്‍ രാജ്യംവിട്ട് സിറിയയിലെത്തിയ കൗമാരക്കാരായ ഓസ്ടിയന്‍ പെണ്‍കുട്ടികള്‍ ലൈംഗിക അടിമകളായിരുന്നെന്ന് റിപ്പോര്‍ട്ട്. ഐഎസ് പോരാളികളുടെ കാമദാഹത്തിനായി ഇവരെ സമ്മാനമായി നല്‍കിയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ക്രൂര പീഡനങ്ങള്‍ക്കു വിധേയരാക്കിയശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദിനപത്രമായ ദ സണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. സാംമ്ര കെസിനോവിക് (17), സബീന സെലിമോവിക്(16) എന്നിവരാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

ഒരു വീട്ടിനുള്ളില്‍ തടവിലായിരുന്നു ഈ പെണ്‍കുട്ടികള്‍. കെസിനോവികിനെ പാര്‍പ്പിച്ചിരുന്ന അതേ ഭവനത്തില്‍ തടവിലായിരുന്ന ടുണീഷ്യന്‍ സ്ത്രീയാണ് വിവരങ്ങള്‍ കൈമാറിയത്. കെസിനോവികിന് ഐഎസ് പോരാളികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടതായിവന്നു. കൊല്ലപ്പെടുന്നതിനുമുമ്പ് നിരവധിതവണ രക്ഷപ്പെടാനുള്ള ശ്രമം അവള്‍ നടത്തിയിരുന്നു. അവസാന ശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അവളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതേ അനുഭവമാണ് സബീന സെലിമോവികിനുമുണ്ടായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നില്ല.

വിയന്നയില്‍ പരിഷ്‌കരണവാദിയായ ഒരു അധ്യാപകന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായാണ് കെസിനോവികും സെലിമോവികും സിറിയയിലെത്തിയത്. ഭീകരസംഘടനയുടെ പോസ്റ്റര്‍ ഗേള്‍സ് എന്ന ജോലിയാണ് ഇരുവര്‍ക്കും തുടക്കത്തില്‍ നല്‍കിയത്. പുരു ഷ ജിഹാദുകളോടൊപ്പം കലാഷ്‌നിക്കോവ് റൈഫിളുകളുമേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ റിക്രൂട്ട്‌മെന്റിന് ഐഎസ് ഉപയോഗിച്ചിരുന്നു. പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച ഐക്യരാഷ്ട്രസഭയ്ക്ക് ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും മറ്റേയാളെ കാണാനില്ലെന്നുമുള്ള വിവരമാണ് ലഭിച്ചത്. പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇരുവരും കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.
വനിതാ തടവുകാരെ സംബന്ധിച്ച് ഐഎസിന് ചില പ്രത്യേക നിയമങ്ങളുണ്ട്. ഇതു സംബന്ധിച്ച ഒരു രേഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനു ലഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY