പെർത്തിൽ നടക്കുന്ന ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

0
883

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ ഏഴാമത് സമ്മേളനം 14,15,16 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പെര്‍ത്തില്‍വച്ചു (ലിന്‍വുഡ് വണ്ടാര ഹാള്‍, എഡ്ജ് വെയെര്‍സ്ട്രീറ്റ്, ലിന്‍വുതഡ് 6147) നടക്കുന്നു. ഓസ്‌ട്രേലിയായുടെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിനുവേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ 14 നു വൈകിട്ട് 5.30 നു നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ മണക്കാല ഫെയ്ത് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പാള്‍ ഡോ.ബി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. ‘യേശുക്രിസ്തുവിന്റെ പുനരാഗമനം എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി നടക്കുന്ന കോണ്‍ഫറന്‍സില്‍ സ്വദേശത്തും വിദേശത്തുമുള്ള മറ്റു അഭിഷിക്ത കര്‍തൃ ദാസന്മാരും ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. സുപ്രസിദ്ധ ക്രിസ്ത്യന്‍ ഗായകനായ പാസ്റ്റര്‍ സിറില്‍ നൊറോണ ഗാനശുശ്രൂഷകള്‍ക്ക്് നേതൃത്വം വഹിക്കും.

ശനിയാഴ്ച പകല്‍ യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. വൈകിട്ട് 6 മുതല്‍ 9 വരെയുള്ള ഈവനിംഗ് സെഷനില്‍ അഭിഷിക്ത കര്‍തൃദാസന്മാര്‍ ദൈവവചനം ശുശ്രുഷിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 8.30 നു തുടങ്ങുന്ന സഭയോഗത്തില്‍ കര്‍തൃമേശ ഉണ്ടായിരിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന പൊതുയോഗത്തോടെ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനു സമാപനമാകും. മുന്‍ വര്‍ഷസങ്ങളിലേതുപോലെ എല്ലാ ദൈവമക്കളുടെയും പ്രാര്‍ത്ഥനയും സഹകരണവും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏലിയാസ് ജോണുമായി (പബ്ലിസിറ്റി കണ്‍വീനര്‍) 0423804644 ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY