ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമായി; യുവരാജും നഹ്‌റയും ടി-20 ടീമില്‍

0
926

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജും ആശിഷ് നെഹ്‌റയും ട്വന്റി 20 ടീമില്‍ ഇടം നേടി. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം ആദ്യമായാണ് യുവരാജ് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഷമിയും ഇഷാന്തും വീണ്ടും ഏകദിന ടീമിലെത്തി. അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പ് വരെ ധോണി ക്യാപ്റ്റനായി തുടരുമെന്ന് ബിസിസിഐ അറിയിച്ചു.
ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം. അഞ്ച് ഏകദിന പരമ്പരയും മൂന്ന് ടി-20 മത്സരങ്ങളുമാണ് നടക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണി വീണ്ടും തിരിച്ചെത്തി. കോഹ്ലിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് 3-0ത്തിന് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ കോഹ്ലിയെ തന്നെ ടീമിന്റെ നേതൃത്വം ഏല്‍പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്.ഏകദിന ടീമില്‍ മുഹമദ് ഷമിയും രവീന്ദ്ര ജഡേജയും ഉള്‍പെട്ടിട്ടുണ്ട്. ലോകകപ്പ് മത്സരത്തിന് ശേഷം പരിക്കുമൂലം മാറി നിന്ന മുഹമദ് ഷമി വീണ്ടും കളത്തിലിറങ്ങും.

ഏകദിന ടീം : മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ആജിങ്ക്യ രഹാനെ, മനിഷ് പാണ്ഡെ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ഗുര്‍കീരത് സിങ് മാന്‍, ഋഷി ധവാന്‍, സരണ്‍.

ടി-20 ടീം: ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ആജിങ്ക്യ രഹാനെ, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമദ് ഷമി, ഹര്‍ഭജന്‍ സിങ്, ഉമേഷ് യാദവ്, ഹാര്‍ദിക് പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ

NO COMMENTS

LEAVE A REPLY