ഉറി ഭീകരാക്രമണം ലോകം ഉറ്റുനോക്കുന്നത് ഇന്ത്യൻ തീരുമാനം.

0
1293

ന്യൂഡൽഹി : ലോകത്തിന്റെ കാതും കണ്ണും ഇന്ത്യൻ തീരുമാനത്തിനായി കാത്തിരിക്കുന്നു. തുടരെതുടരെയുള്ള ഭീകരാക്രമണത്തിൽ പ്രസ്‌താവനക്കപ്പുറം ശക്തമായ പ്രതിരോധം തീർക്കണമെന്ന ഇന്ത്യൻ ജനതയുടെ അഭിപ്രായത്തിന് കേന്ദ്ര സർക്കാർ എങ്ങനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇന്ത്യയെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ഉറി ഭീകരാക്രമണത്തിൽ രാജ്യത്തിന്റെ സുരക്ഷാ കാവലാളായിനിലകൊണ്ട സൈനികരുടെ വിയോഗവും ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരുപതോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ ജീവന് പകരം ചോദിക്കുവാൻ ഇന്ത്യൻ സൈന്യം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി ഏവർക്കും അറിയേണ്ടത്. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ സൈനീക ആസ്‌ഥാനത്തേക്കു നാല് ഭീകരർ ആണ് നുഴഞ്ഞു കയറിയത്. അവർ നടത്തിയ വെടിവയ്പ്പിലാണ് മരണം സംഭവിച്ചത്. ആയുധ ധാരികളായിരുന്ന ഭീകരരെ നാലുമണിക്കൂറുകളോളം നടന്ന പോരാട്ടത്തിനൊടുവിൽ സൈനികർ കൊന്നെങ്കിലും രാജ്യത്തിന്റെ അത്യന്തം സുരക്ഷാ മേഖലയിൽ പാകിസ്‌താന്റെ പിൻബലത്തോടെ ഭീകര വാദികൾ നടത്തിയ ആക്രമണം ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചിരിക്കുന്നത്. ഇനിയും കയ്യും കെട്ടി നോക്കിയിരുന്നാൽ സൈനികരുടെ ആല്മവീര്യം തകരുമെന്നും പ്രതികരണം കാണാത്തതാകണമെന്നുമാണ് സൈന്യതലവന്മാർ അധികാരികളുമായി നടത്തിയ ചർച്ചകളിൽ ഉയർന്ന പൊതു വികാരം.ഇന്ത്യൻ സൈനികർക്കു നേരെ നടന്ന ഭീകരാക്രമണത്തിന് പാക്കിസ്‌ഥാന്‌ അതിർത്തി കടന്നും കണക്കു തീർക്കണമെന്ന അഭിപ്രായം ശക്തമാണെങ്കിലും ഇന്ത്യ അതിനു തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

NO COMMENTS

LEAVE A REPLY