16 മുതല്‍ ഓഫ്‌ഷോര്‍ ബയോമെട്രിക് ശേഖരണ നയം വിശാലമാക്കാനൊരുങ്ങുന്നു. മുഖചിത്രവും വിരലടയാളങ്ങളും നിര്‍ബന്ധമാക്കി.

0
704

സിഡ്നി : രാജ്യത്തിന്റെ ഓഫ്‌ഷോര്‍ ബയോമെട്രിക് ശേഖരണ നയം വിശാലമാക്കാന്‍ ഓസ്‌ട്രേലിയൻ ഇമ്മിഗ്രേഷൻ വകുപ്പ് തീരുമാനിച്ചു. ബയോമെട്രിക് ശേഖരണം ശക്തിപ്പെടുത്താനായി ദി മൈഗ്രേഷന്‍ അമെന്‍ഡ്‌മെന്റ് ആക്ട് നടപ്പിലാക്കാനും രാജ്യം ഒരുങ്ങുകയാണ്. ഫെബ്രുവരി 16മുതലാണിത് നിലവില്‍ വരുന്നത്. ഇതിനോടനുബന്ധിച്ച് വിരലടയാളങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. അതായത് ഇനി മുതല്‍ അഞ്ച് വയസും അതിന് മുകളിലും പ്രായമുള്ള മൈനര്‍മാരുടെ വിരലടയാളങ്ങള്‍ ശേഖരിക്കേണ്ടതാണ്. നിലവിലുള്ള നിയമപ്രകാരം 16 വയസും അതിന് മുകളിലും പ്രായമുള്ളവരുടെ വിരലടയാളങ്ങള്‍ ശേഖരിച്ചാല്‍ മതിയായിരുന്നു.എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ന്യൂസിലാന്റ് പൗരന്‍മാരെ ഒഴിവാക്കിയിട്ടുണ്ട്.

പുതിയ രീതിയിലുള്ള ബയോമെട്രിക് ശേഖരണം വേഗത്തിലും ആര്‍ക്കും ശല്യമാകാത്ത രീതിയിലും വിവേകത്തോടയുമാണ് നിര്‍വഹിക്കാന്‍ ഒരുങ്ങുന്നത്. ഇതു പ്രകാരം മുഖത്തിന്റെ ചിത്രം ഡിജിറ്റല്‍ ക്യാമറയിലൂടെയും വിരലടയാളങ്ങള്‍ ഫിംഗര്‍പ്രിന്റ് സ്‌കാനിലൂടെയുമാണ് ശേഖരിക്കുന്നത്.16 വയസിന് താഴെയുള്ളവരുടെ ബയോമെട്രിക് വിവരങ്ങളുടെ ശേഖരണം അവരുടെ രക്ഷിതാക്കളുടെയോ ഗാര്‍ഡിയന്റെയോ സാന്നിധ്യത്തില്‍ മാത്രമേ നിര്‍വഹിക്കുകയുള്ളൂ. വിസയ്ക്കുള്ള അപേക്ഷകള്‍ വ്യക്തിപരമായി നേരിട്ടോ അല്ലെങ്കില്‍ ഇലക്ട്രോണിക്കലായോ ഒരു ഓസ്‌ട്രേലിയന്‍ വിസ അപ്ലിക്കേഷന്‍ സെന്ററില്‍(എവിഎസി) സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ രണ്ട് സര്‍വീസ് ഫീസ് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സാധിക്കും. അപേക്ഷര്‍ തങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാനായുള്ള അപ്പോയ്‌മെന്റുകള്‍ ഓക്ക്‌ലാന്റിലോ അല്ലെങ്കില്‍ ക്യൂന്‍സ് ലാന്റിലോ ഉള്ള എവിഎസിയില്‍ ഒരുക്കേണ്ടതാണ്. അവിടെ വച്ച് അതേ സമയം അവരുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നതാണ്. വിസ അപേക്ഷയും ഉള്‍പ്പെടുത്തിയ അപേക്ഷകര്‍ ബയോമെട്രിക് ശേഖരണത്തിനായി എവിഎസില്‍ ഹാജരാവണം. അത്തരക്കാര്‍ അപ്പോയ്‌മെന്റിനായി തങ്ങളുടെ പാസ്‌പോര്‍ട്ട് കൂടി കൊണ്ട് വരേണ്ടതാണ്.

NO COMMENTS

LEAVE A REPLY