ഇമ്മിഗ്രെഷൻ വകുപ്പിന്റെ കൊലച്ചതി. 60,000 പേരുടെ ഓസ്‌ട്രേലിയൻ സ്വപ്നം പിഴുതെറിഞ്ഞു.

0
1824

മെൽബൺ : ഓസ്‌ട്രേലിയന്‍ കുടിയേറ്റ, അതിര്‍ത്തി സംരക്ഷണ വകുപ്പ് 60,000 വിസകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സെനറ്റ് എസ്റ്റിമേറ്റ് കമ്മിറ്റിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുടിയേറ്റ, അതിര്‍ത്തി സംരക്ഷണ വകുപ്പ് ഇത്രയും വിസകള്‍ റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. പലകാരണങ്ങളാലാണ് വകുപ്പ് വിസകള്‍ റദ്ദാക്കിയിരിക്കുന്നതെന്ന് വകുപ്പ് സെക്രട്ടറി മൈക്കിള്‍ പെസൂല്ലോ വ്യക്തമാക്കുന്നു. വിസാ കാലാവധി കഴിഞ്ഞ 15,000 പേരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. വിസ പുതുക്കാന്‍ ഇവര്‍ സ്വമേധയാ കുടിയേറ്റ വിഭാഗത്തെ സമീപിച്ചിരുന്നതായി പെസൂല്ലോ പറഞ്ഞു.

കുടിയേറ്റ നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം 1530 വിസകളും 488 വിസാ അപേക്ഷകളും വകുപ്പ് നിരസിച്ചു. നിലവിലുള്ള വിസാ സംവിധാനം സങ്കീര്‍ണമാണെന്നും ഇത് ആധുനികവത്കരിക്കേണ്ട കാലം അതിക്രമിച്ചെന്നും പെസൂല്ലോ അഭിപ്രായപ്പെട്ടു. പത്തു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസയുള്‍പ്പെടെ പരിഷ്‌കരിച്ച ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തിലാക്കുമെന്ന് അദ്ദേഹം കമ്മിറ്റിയെ അറിയിച്ചു. ടൂറിസ്റ്റ് വിസകളുടെ കാലാവധി മൂന്നു മാസമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ചൈനീസ് പൗരന്‍മാര്‍ക്ക് ഈ വിസ ആയിരം ഡോളര്‍ ഫീസോടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY