ഇമ്മിഗ്രെഷൻ വകുപ്പിലെ വിസാ അഴിമതി ഗൗരവമുള്ളതെന്ന് വിദേശകാര്യമന്ത്രി.

0
1136

സിഡ്‌നി : കുടിയേറ്റ വകുപ്പിലെ അഴിമതിയാരോപണങ്ങള്‍ അത്യന്തം ഗുരുതരമാണെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നു വിദേശകാര്യ മന്ത്രി ജൂലി ബിഷപ്. കുടിയേറ്റ വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ വളരെ കുറവാണെന്നും കുറച്ചു കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു. തൊഴിൽ മേഖലയിൽ ഏറ്റവും ജാഗ്രത പുലർത്തേണ്ട വകുപ്പാണ് ഇമ്മിഗ്രെഷൻ വകുപ്പെന്നും അതുകൊണ്ടു തന്നെ ഈ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി സൂചിപ്പിച്ചു.

130 ലധികം ആഭ്യന്തര അഴിമതിയാണ് സംശയിക്കപ്പെടുന്നത്. ഇത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കുമായി ഓസ്‌ട്രേലിയന്‍ കമ്മീഷന്‍ ഫോര്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഇന്റെഗ്രിറ്റിക്കു കൈമാറിയിട്ടുണ്ട്. വകുപ്പുതല അന്വേഷണം നേരിടുന്ന കുടിയേറ്റ വകുപ്പിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ സ്റ്റുഡന്റ്, സ്‌കില്‍ഡ് മൈഗ്രേഷന്‍, 457 വിസ പ്രോഗ്രാം എന്നിവയില്‍ വ്യാപകമായി തിരിമറി നടത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. ഈ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ പെര്‍ത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

NO COMMENTS

LEAVE A REPLY