ഐ. എം.എ കപ്പ് ബാഡ്മിന്റണ്‍ ഡബിൾസ് ടൂർണമെന്റ് നവംബർ 29 – ന്

0
915

ഇല്ലവാരാ : ഇല്ലവാര മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഐ. എം.എ കപ്പ് ബാഡ്മിന്റണ്‍ ഡബിൾസ് ടൂർണമെന്റ് നവംബർ 29 ഞായറാഴ്ച വൂളോങൊങ് ബീറ്റൻ പാർക്കിൽ നടക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡും ഇവരോളിംഗ് ട്രോഫിയും സമ്മാനിക്കും. രാവിലെ ഒന്പത് മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടു നില്ക്കും. കഴിഞ്ഞ രണ്ടു വർഷമായി വൂളോങൊങ് കേന്ദ്രമാക്കി സംഘടിപ്പിച്ചുവരുന്ന ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. മുപ്പതിലേറെ ടീമുകളാണ് ഓരോ വർഷവും മത്സരത്തിൽ പങ്കെടുക്കുന്നത്. 25 ലേറെ ടീമുകൾ ഇതിനകം തന്നെ രെജിസ്റ്റെർ ചെയ്തുകഴിഞ്ഞു. 50 ഡോളറാണ് രെജിസ്ട്രേഷൻ ഫീസ്‌. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ടീമായോ, വെക്തിപരമായോ രെജിസ്റ്റെർ ചെയാവുന്നതാണ്. താല്പര്യമുള്ളവർ നവംബർ 20 ന് മുന്പായി പേര് രജിസ്ടർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗിരിഷ് (0450480785) ജോബി (0411759950) ശ്രീജിത്ത്‌ (0449093458) ജിൽസണ്‍ (0402301686) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY