ഇല്ലവാര ബാഡ്മിന്റണ്‍ ടൂർണ്ണമെന്റ് : മോൻസി, ഡെറിക്ക് സഖ്യത്തിന് വിജയം.

0
1289

ഇല്ലവാര : മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് ബാഡ്മിന്റണ്‍ ഡബിൾസ് ടൂർണ്ണമെന്റിൽ മോൻസി, ഡെറിക്ക് സഖ്യം വിജയം നേടി. നവംബർ 29 ഞായറാഴ്ച രാവിലെ ഒന്പത് മണി മുതൽ ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടുനിന്നു. അത്യന്തം വാശിയേറിയ മത്സരത്തിൽ ശ്രീജിത്ത്‌, ശ്രീരാം സഖ്യം രണ്ടാം സ്ഥാനവും, വിൽസണ്‍, അശ്വിൻ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഇവരോളിംഗ് ട്രോഫിയും യഥാക്രമം 751, 401, 101 എന്നിങ്ങനെ ക്യാഷ് അവാർഡും സമ്മാനിച്ചു. ഫ്ലെക്സി ഫിനൻഷ്യൽ സർവീസിന്റെ ഡയറക്ടർ ഷാജു ചോനേടത്ത് ആണ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്. ഇല്ലവാര ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. തംഹാനെ, ഡോ. രവി ചെരുകുറി, പ്രോഗ്രാം കോർഡിനെറ്റർമാരായ ഗിരീഷ്‌ കുമാർ, ജിൽസണ്‍, ജോബി, ശ്രീജിത്ത്‌ എന്നിവർ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു. ഐ.എം.എ പ്രസിഡണ്ട്‌ ജീസ്‌ ചെനാതുകാരൻ വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിച്ചു.

NO COMMENTS

LEAVE A REPLY