IHNA യുടെ വിദേശ നേഴ്സുമാർക്കായുള്ള അയൺ പ്രോഗ്രാമിന് പ്രിയമേറുന്നു.

0
2134

പെർത്ത് : ഓസ്ട്രേലിയൻ നേഴ്സിംഗ് രംഗത്തെ അതികായകരായ IHNA യുടെ നേതൃത്വത്തിൽ വിദേശത്തുള്ള നേഴ്സുമാർക്ക് ഓസ്ട്രെലിയ യിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നടത്തിവരുന്ന അയൺ പ്രോഗ്രാമിന് (Initial Registration for overseas registered nurses) മലയാളികളുടെ ഇടയിൽ പ്രചാരമേറി വരുന്നു. കുടുംബ പ്രാരാബ്ദങ്ങളിൽ പെട്ട് നെഴ്ശിംഗ് ജോലി താല്ക്കാലികമായി നിർത്തി വച്ച വനിതകൾക്ക് ജോലി തുടർച്ച ഇല്ല എന്ന കാരണം കൊണ്ട് ഓസ്ട്രെലിയൻ കുടിയേറ്റ മോഹം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇവർക്ക് മിനിമം ഒരു വർഷമെങ്കിലും തൊഴിൽ പരിചയം ഉണ്ടെങ്കിൽ അയൺ പ്രോഗ്രാം ചെയ്‌താൽ ഇവിടത്തെ രെജിസ്ട്രേഷൻ ലഭിക്കുമെന്നതിനാൽ മലയാളികൾ അടക്കമുള്ള നിരവധി ആളുകൾ ഇപ്പോൾ ഈ കോഴ്സ് ചെയുവാൻ ഇവിടെ എത്തുന്നുണ്ട്. IHNA യുടെ പെർത്തിലും മെൽബണിലും ഉള്ള പരിശീലന കേന്ദ്രത്തിൽ വച്ച് 3 മാസം ദൈർഖ്യം വരുന്ന ഈ കോഴ്സുകൾ നടക്കുന്നുണ്ട്. ഒരു മാസം തിയറിയും, 2 മാസം പ്രാക്ടിക്കലും ആണ് ഉണ്ടാവുക. IELTES പരീക്ഷ നിശ്ചിത മാർക്കോടെ പാസായ നേഴ്സുമാർക്ക് 3 മാസത്തെ ഈ കോഴ്സ് പൂർത്തിയായാൽ ഓസ്ട്രെലിയൻ നേഴ്സിംഗ് രെജിസ്ട്രേഷൻ ലഭിക്കും. തന്നെയുമല്ല ജോബ്‌ ഓഫർ കിട്ടിയില്ലെങ്കിലും ഈ രാജ്യത്തെ പെർമനെന്റ് റെസിഡൻസി ലഭിക്കുമെന്നതുകൊണ്ട് തന്നെ ഈ രാജ്യത്തേക്ക് കുടിയെറുന്നതിനാഗ്രാഹിക്കുന്ന നേഴ്സുമാർക്ക് ഈ കോഴ്സ് വലിയ പ്രയോജനം ഉണ്ടാക്കുന്നുണ്ട്.

ഓസ്ട്രേലിയൻ നേഴ്സിംഗ് വിദ്യാഭ്യാസ മേഖലയിലെ മലയാളി സ്ഥാപനമായ (Institute of Health and Nursing Australia ) നടത്തിവരുന്ന ഈ കോഴ്സ് ഒരു വർഷം 9 ബാച്ച് വരെ ഇപ്പോൾ നടക്കുന്നുണ്ട്. ഓസ്ട്രേലിയൻ കുടിയേറ്റ മോഹവുമായി നാട്ടിലും, മറ്റു സ്ഥലങ്ങളിലും താമസിക്കുന്ന നേഴ്സുമാർക്ക് ഈ കോഴ്സിൽ ചേരുന്നതിനുള്ള വിശദമായ വിവരങ്ങൾ IHNA യുടെ വെബ് സൈറ്റിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾ 0061 8 6212 8200 , 0434389355 എന്നീ നമ്പരിൽ ബന്ധപ്പെട്ടാലും നേരിട്ട് അന്വേഷിക്കാവുന്നതാണ്.

NO COMMENTS

LEAVE A REPLY