ഐക്ക-സിബി മെമ്മോറിയൽ ക്രിക്കറ്റ് മത്സരം ഒക്ടോബർ 15 മുതൽ പെർത്തിൽ നടക്കും.

0
1313

പെർത്ത് : ക്രിക്കറ്റ് കളത്തിലെ ആവേശവും, ഫീനിക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്‌ഥാപകനുമായിരുന്ന അന്തരിച്ച സിബിയുടെ പേരിൽ കേരളാ സ്‌ട്രൈക്കേഴ്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഐക്ക-സിബി മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 15 മുതൽ നവംബർ 12 വരെ പെർത്തിൽ നടക്കും. പെർത്തിലെ പ്രമുഖരായ എട്ടു ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ വിജയികളാവുന്നവർക്ക് 1111 ഡോളർ ക്യാഷ് അവാർഡും, എവറോളിങ് ട്രോഫിയും, റണ്ണർ അപ്പാകുന്ന ടീമിന് 555 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. മെയ്‌ലാന്റ്സ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ളബ്, വെമ്ബളി വാരിയേഴ്‌സ് , സേവില്ലി ഗ്രൂവ് ക്രിക്കറ്റ് ക്ലബ് , കേരളാ സ്‌ട്രൈക്കേഴ്‌സ്, പൂമ ക്രിക്കറ്റ് ക്ലബ് എന്നിങ്ങനെ പെർത്തിലെ അഞ്ചു പ്രമുഖരായ ക്രിക്കറ്റ് ക്ലബുകളിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കുന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം പെർത്തിലെ ഇതുവരെ നടത്തിയിട്ടുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ വച്ച് മികവുറ്റതാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

ഓസ്‌ട്രേലിയയിലെ പ്രമുഖ എൻജിനീയറിങ് സ്‌ഥാപനമായ ഐക്ക എൻജിനീയറിങ് ആണ് ടൂർണമെന്റിന്റെ പ്രധാന പ്രായോജകർ. പെർത്ത് മലയാളി കൾച്ചറൽ ഫോറം, സീജയ് എൻജിനീയറിങ്, കാബോട് സ്‌കോയർ ടാക്സ് ഏജന്റ് , ഐ.എച്.എൻ.എ., മാനിങ് സൂപ്പർ മാർക്കറ്റ്, ഗ്ലോബ് ഹിൽ എൻജിനീയറിങ്, എന്നിവരാണ് സഹ പ്രായോജകർ. ടൂർണമെന്റിലെ മികച്ച കളിക്കാരൻ, മികച്ച ഓൾ റൗണ്ടർ, മികച്ച ബാറ്റസ്മാൻ, മികച്ച ബൗളർ, മികച്ച ക്യാച്, എന്നിങ്ങനെ ഒട്ടേറെ പ്രേത്യക പുരസ്കാരങ്ങളും നൽകുമെന്നും, 0410953473, 0488107247 എന്നീ ഫോൺ നമ്പറിൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണെന്നും കേരളാ സ്‌ട്രൈക്കേഴ്‌സ് ഭാരവാഹികൾ അറിയിച്ചു. ടൂർണ്ണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.sibymemorialt20cup.wordpress.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

NO COMMENTS

LEAVE A REPLY