ഗൃഹനാഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിന് 36 വര്‍ഷം തടവുശിക്ഷ

0
851

സിഡ്‌നി : വീട്ടില്‍ അതിക്രമിച്ചു കടന്ന് ഗൃഹനാഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിന് 36 വര്‍ഷം തടവുശിക്ഷ. മറ്റു കേസുകളിലെ ശിക്ഷയും ചേര്‍ത്ത് 48 വര്‍ഷം പ്രതി ജയിലില്‍ കഴിയണം. റയാന്‍ ഡേവിഡ് ഇവാന്‍സ് എന്ന 29 കാരനെയാണ് ന്യൂ സൗത്ത് വെയില്‍സ് സുപ്രീംകോടതി ശിക്ഷിച്ചത്. കാര്‍ഷികായുധത്തിന്റെ പിടികൊണ്ടാണ് പന്നി കര്‍ഷകനായ കെയ്ത് സിനി എന്ന വയോധികനെ ഇയാള്‍ അടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ 69 കാരനായ കര്‍ഷന്‍ അധികംവൈകാതെ മരിച്ചു.

രണ്ട് വീടുകളില്‍ അതിക്രമിച്ചു കടന്നതിനും ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്തിയതിനുമാണ് റയാനെ ശിക്ഷിച്ചത്. ഇയാള്‍ ഐസ് മയക്കുമരുന്നിന് അടിമയാണ്. കൂടിയ ശിക്ഷയായ 48 വര്‍ഷം തടവാണ് ജഡ്ജി റോബര്‍ട്ട് അല്ലന്‍ ഹ്യൂം തീരുമാനിച്ചിരുന്നത്. നാണംകെട്ടതും ഭീരുത്വവുമായ ആക്രമണമെന്നാണ് കൊലപാതകത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് ആവശ്യമുയര്‍ന്നിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു ഹീനകൃത്യത്തിന് കൂടിയ ശിക്ഷതന്നെ നല്‍കണമെന്നായിരുന്നു ജഡ്ജിയുടെ അഭിപ്രായം. സമാനമായ കുറ്റകൃത്യം പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മെഡ്‌വേയിലെ പല വീടുകളിലും ഇവാന്‍സും കൂട്ടുകാരും അതിക്രമിച്ചു കടന്നിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനാണ് ഇവര്‍ വീടുകളില്‍ അതിക്രമിച്ചു കടന്ന് കവര്‍ച്ച നടത്തിയിട്ടുള്ളത്. കവര്‍ച്ചയെ എതിര്‍ക്കുന്നവരെ ആക്രമിക്കാനും സംഘം മടിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY