ബ്രിസ്ബൻ : നാലും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെ സ്കൂളില്‍ പോകുന്നതിന് ഒരുക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിക്കു ക്വീന്‍സ് ലാന്‍ഡിലെ ചെര്ബെര്ഗ് ആദിവാസി സമൂഹത്തില്‍ തുടക്കമായി. ക്ലാസ് മുറികളില്‍ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന ഒന്നല്ല വിദ്യാഭ്യാസമെന്ന് മാതാപിതാക്കളെ ബോധവത്കരിക്കുന്ന പദ്ധതിയാണ് ഹോം ഇന്ററാക്ഷന് പ്രോഗ്രം ഫോര്‍ പേരന്റ്സ് ആന്‍ഡ് യംഗ്സ്റ്റേഴ്സ് – ചിപ്പിയെന്ന വിദ്യാഭ്യാസ പദ്ധതി. വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ സഹകരണം വര്‍ധിപ്പിക്കുകയാണ് ചിപ്പി പദ്ധതിയുശട ലക്ഷ്യമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ജാക്വി ബ്രോഡെറിക് പറഞ്ഞു. കാലങ്ങള്‍ മാറിയപ്പോള്‍ വിദ്യാഭ്യാസമെന്നത് സ്കൂളില്‍ മാത്രമായി ഒതുക്കി. ആരും ആ വേലിക്കെട്ടിനുള്ളിലേക്ക് പോകാറില്ല. മാതാപിതാക്കളാണ് തങ്ങളുടെ കുട്ടികളുടെ ആദ്യ അധ്യാപകരെന്ന് തിരിച്ചറിയണമെന്ന് ബ്രോഡെറിക് പറഞ്ഞു. ഇങ്ങനെയുള്ള കുട്ടികളാണ് സ്കൂളിന്റെ ഭാഷ സംസാരിക്കാന്‍ കഴിവുള്ളവരും സ്കൂളുകളുടെ സംസാരത്തിലും പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ സാധിക്കുക. ആദിവാസി സമൂഹത്തില്‍ 17 ാം വയസുമുതല്‍ പ്രവര്‍ത്തിക്കുന്നയാളാണ് ബ്രോഡെറിക്. ആഴ്ചയില്‍ നാല്പതു മണിക്കൂര്‍ ജോലി ചെയ്തിട്ട് ലഭിച്ച ആദ്യ ശമ്പളം ഒരു ഡോളറായിരുന്നെന്ന് ബ്രോഡെറിക് ഓര്‍മിക്കുന്നു. പിന്നീട് യൂണിവേഴ്സിറ്റികളിലെ പഠനത്തിനുശേഷം ക്വീന്‍സ്്ലാന്‍ഡിലെ വിവിധ സ്കൂളുകളില്‍ അധ്യാപികയായി.
മക്കളുടെ വിദ്യാഭ്യാസത്തില്‍ നല്ലൊരു പങ്ക് മാതാപിതാക്കള്‍ക്കുണ്ടെന്ന് ചെര്ബെര്ഗിലെ മാതാപിതാക്കള്‍ തിരിച്ചറിയുന്നതിന് ചിപ്പി പദ്ധതി സഹായകമാകുമെന്ന് ബ്രോഡെറിക് പ്രത്യാശ പ്രകടിപ്പിച്ചു.