കനത്ത മഴയിൽ സിഡ്‌നിയിലെ കമ്യൂണിറ്റി സെന്റർ തകർന്ന് 2 പേർക്ക് പരുക്ക്.

0
660

സിഡ്‌നി : ന്യൂ സൗത്ത് വെയില്‍സില്‍ കനത്ത മഴയെത്തുടര്‍ന്ന് കമ്യൂണിറ്റി സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നു രണ്ടുപേര്‍ക്കു പരിക്കേറ്റു. സെസ്‌നോക്കിനു സമീപമുള്ള കുരി കുരിയിലെ ഹന്‍ഡര്‍ വാലി ടൗണില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. പരിക്കേറ്റവരെ മൈറ്റ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.

കനത്ത മഴയും ആലിപ്പഴം പൊഴിച്ചിലും ന്യൂ സൗത്ത് വെയില്‍സില്‍ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടാക്കിയിരിക്കുന്നത്. വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. അതോടൊപ്പം വലിയ ആലിപ്പഴങ്ങളും വീഴാനിടയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഴയ്‌ക്കൊപ്പം നാശം വിതയ്ക്കുന്ന കാറ്റിനും സാധ്യതയുണ്ട്. നറാബിയില്‍ ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഗോള്‍ഫ് പന്തിന്റെ വലിപ്പത്തിലുള്ള ഐസ് കട്ടകള്‍ പൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മഴയിലും ഐസ്‌കട്ടകള്‍ പൊഴിഞ്ഞതിലും സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. മഴയും ആലിപ്പഴം പൊഴിക്കലും കാറ്റും ഇനിയും ശക്തമാകാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ട്.

NO COMMENTS

LEAVE A REPLY