വിമാനയാത്രക്കിടയിൽ ഹെഡ് ഫോൺ പൊട്ടിത്തെറിച്ചു. യുവതിയുടെ തലക്കു തീപിടിച്ചു.

0
1211

മെൽബൺ : വിമാനയാത്രയ്ക്കിടെ യുവതിയുടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചു. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഹെഡ്‌ഫോണുകളാണ് പൊട്ടിത്തെറിച്ചത്. ബീജീംഗില്‍നിന്ന് മെല്‍ബണിലേക്കുള്ള യാത്രയിലായിരുന്നു ഓസ്‌ട്രേലിയന്‍ യുവതി. പൊട്ടിത്തെറിയില്‍ യുവതിയുടെ മുഖത്തിന് സാരമായ പൊള്ളലേറ്റു. ക്യാബിൻ ക്രൂവിന്റെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു.

ബീജിംഗില്‍നിന്ന് പറന്നുയര്‍ന്ന വിമാനം രണ്ടുമണിക്കൂര്‍ ദൂരം പിന്നിട്ടപ്പോഴാണ് വലിയ ശബ്ദത്തില്‍ ഹെഡ്‌ഫോണുകള്‍ പൊട്ടിത്തെറിച്ചത്. ഈ സമയം യുവതി വിമാനത്തില്‍ മയക്കത്തിലായിരുന്നു. വലിയ ശബ്ദത്തിലുള്ള സ്‌ഫോടനത്തെത്തുടര്‍ന്ന് ഹെഡ്‌ഫോണുകള്‍ നിലത്തേക്ക് യുവതി വലിച്ചെറിഞ്ഞു. താഴെ വീണെങ്കിലും ഹെഡ്‌ഫോണുകളില്‍നിന്ന് തീപ്പൊരി ബഹിര്‍ഗമിച്ചിരുന്നു. ചെറിയതോതിലുള്ള തീയുമുണ്ടായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ വിമാന ജോലിക്കാര്‍ ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് തീ കെടുത്തി.

പുകയും ഉരുകിയ പ്ലാസ്റ്റിക്കും, കത്തിക്കരിഞ്ഞ തലമുടിയും, ഏറെനേരം വിമാനത്തിനുള്ളിൽ രൂക്ഷഗന്ധം അനുഭവപ്പെട്ടു. പുകയും, മണവും യാത്രയിലുടനീളം വിമാനത്തിന്റെ ക്യാബിനില്‍ നിറഞ്ഞുനിന്നിരുന്നു. ബാറ്ററികള്‍ക്ക് തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലഗേജിനുള്ളില്‍ ബാറ്ററിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കരുതെന്നും ഓസ്‌ട്രേലിയന്‍ ഗതാഗത സുരക്ഷാ ബ്യൂറോ യാത്രക്കാര്‍ക്ക് വീണ്ടും കർശ്ശന മുന്നറിയിപ്പു നല്‍കി.

head

NO COMMENTS

LEAVE A REPLY