ഹരിൻദർ സിദ്ധു ഇന്ത്യയിലെ പുതിയ ഓസ് ട്രേലിയൻ ഹൈക്കമ്മീഷണർ

0
721

ക്യാൻബറ : ഇന്ത്യയിലെ പുതിയ ഓസ് ട്രേലിയൻ ഹൈക്കമ്മീഷണർ ആയി ഹരിൻദർ സിദ്ധുവിനെ നിയമിച്ചതായി വിദേശകാര്യ മന്ത്രി ജൂലി ബിഷപ്‌ അറിയിച്ചു. ജന്മംകൊണ്ട് സിംഗപൂരുകാരിയാണെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി ഓസ് ട്രേലിയൻ സർക്കാരിന്റെ പ്രതിനിധിയായി ഇന്ത്യയിൽ വിവിധ മേഖലകളിൽ സേവനമാനുഷിടിച്ചുവന്ന സിദ്ധുവിന്റെ മാതാപിതാക്കൾ പഞ്ചാബ് സ്വദേശികളാണ്. നന്നേ ചെറുപ്പത്തിൽ തന്നെ സിംഗപ്പൂരിൽ നിന്നും സിഡ്നിയിലേക്ക് കുടിയേറിയ ഹരിൻദർ സിദ്ധു നിയമ ബിരുദധാരിയാണ്. സാന്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.

ഇന്ത്യയുടെ രാഷ്ട്രഭാഷയായ ഹിന്ദിയും, പഞ്ചാബിയും അനായാസം കയ്കാര്യം ചെയുവാൻ കഴിവുള്ള ഹരിൻദർ സിദ്ധുവിന്റെ നിയമനം ഒട്ടേറെ ഇന്ത്യക്കാരെ രാജ്യത്തേക്ക് ആകർഷിക്കുവാൻ ഇടവരുത്തുമെന്നും, അത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദം ഊട്ടിയുറപ്പിക്കുവാൻ ഇടയാക്കുമെന്നും വിദേശകാര്യ മന്ത്രി ജൂലി ബിഷപ്‌ സൂചിപ്പിച്ചു. ഇപ്പോൾ തന്നെ ഓസ്ട്രെലിയയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിൽ നിന്നും വരും നാളുകളിൽ ഒട്ടേറെ നിക്ഷേപ സാധ്യതകളും, ടൂറിസം രംഗത്തെ ശക്തമായ പങ്കാളിത്തവും ഹരിൻദർ സിദ്ധുവിന്റെ നിയമനം ഇടവരുത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY