ബ്രിസ്ബനിൽ പിഞ്ചുകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച മുത്തശ്ശിയെ അറസ്റ്റ് ചെയ്തു.

0
1144

ബ്രിസ്‌ബേൻ : നാലുമാസം പ്രായമുള്ള കൊച്ചുമകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മുത്തശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിസ്ബണിനു പടിഞ്ഞാറ് ദഗ്യാപിലെ വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. പോലീസെത്തി പരിശോധിച്ചപ്പോൾ ആണ്‍കുഞ്ഞിന്റെ മുഖത്ത് നിരവധി മുറിവുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

64 കാരിയായ മുത്തശിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ലേഡി സിലെന്റോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് അടിയന്തര സര്‍ജറി നടത്തുകയാണ്. ആണ്‍കുഞ്ഞും അവന്റെ അമ്മയും മറ്റൊരു സംസ്ഥാനത്തുനിന്നാണ് മുത്തശിയെ കാണാനെത്തിയതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ഡാനിയേല്‍ ബ്രാഗ് പറഞ്ഞു. രാവിലെ ആറരയ്ക്ക് കുഞ്ഞിന്റെ കരച്ചില്‍കേട്ടാണ് അമ്മ ഉണര്‍ന്നത്. കുഞ്ഞിനെ കിടത്തിയിരുന്ന മുറിയില്‍ പരിക്കേറ്റ കുഞ്ഞിനൊപ്പം കുടുംബത്തിലെ മറ്റൊരംഗമുണ്ടായിരുന്നു. മുത്തശിയെ ഇന്ന് ബ്രിസ്ബണ്‍ കോടതിയില്‍ ഹാജരാക്കും. സമീപകാലത്തായി കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ വച്ചുതന്നെ ബന്ധുക്കളുടെ ക്രൂരതക്ക് ഇരയാവേണ്ടി വരുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായും ഈ വിഷയത്തിൽ സജീവ ഇടപെടലുകൾ ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY