മന്ത്രിസഭയുടെ മുഖം മിനുക്കാൻ അടിമുടി അഴിച്ചുപണിക്ക് സാധ്യത 

0
12414
സിഡ്നി :ഫെഡറല്‍ മന്ത്രിസഭ അഴിച്ചുപണിയാനുള്ള സാധ്യത. ഈ വര്‍ഷം അവസാനത്തോടെ മന്ത്രിസഭയില്‍ സമൂലമാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇപ്രകാരമൊന്നു സംഭവിച്ചാല്‍ അതില്‍ അത്ഭുതമില്ലെന്ന് സാമൂഹിക സേവന മന്ത്രി സ്‌കോട്ട് മോറിസണ്‍ സൂചിപ്പിച്ചു.
കാനിംഗ് ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കെ ഫെഡറല്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനു മുന്നോടിയായും സര്‍ക്കാരില്‍ അടിമുടി മാറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ ഒരു അഴിച്ചുപണി തള്ളിക്കളയാനാവില്ല. കാരണം മന്ത്രിസഭാ പുനഃസംഘടന അസാധാരണമല്ലെന്ന് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും നന്നായി ഉത്തരവാദിത്വം നിറവേറ്റുന്നു. പ്രത്യേകമായി മുതിര്‍ന്ന മന്ത്രിമാരെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മന്ത്രിമാരില്‍ പ്രമുഖനാണ് സാമൂഹിക സേവന മന്ത്രി സ്‌കോട്ട് മോറിസണ്‍. അടുത്ത ട്രഷറര്‍ സ്ഥാനം അദ്ദേഹത്തിനായിരിക്കുമെന്ന് അഭ്യൂഹമുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക സന്ദേശം ശരിയായ രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ ജോ ഹോക്കിക്കായിട്ടില്ലെന്ന് സര്‍ക്കാരിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റിയേക്കും. എന്നാല്‍ മൂന്നാം വര്‍ഷവും ഹോക്കി തന്നെ ട്രഷററായി തുടരണമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

NO COMMENTS

LEAVE A REPLY