ശന്പളം കൊടുക്കാൻ കടം വാങ്ങണം., 40% സർക്കാർ ജോലികൾ വെട്ടിക്കുറക്കാൻ ശ്രമം.

0
1213

പെർത്ത് : സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി നിലനിറുത്താന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍, വേതന വര്‍ധനവിനുള്ള സമ്മര്‍ദത്തില്‍നിന്ന് പിന്നാക്കം പോകാമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി. തങ്ങളുടെ ജോലിസ്ഥിരത സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയിലാണ്.

സര്‍ക്കാര്‍ മേഖലയിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയുണ്ടെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലേബര്‍ പ്രമീയര്‍ മാര്‍ക്ക് മക് ഗോവന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ 40 ശതമാനം വെട്ടിക്കുറയ്ക്കുന്നതിലൂടെ അടുത്ത നാലുവര്‍ഷംകൊണ്ട് 750 ദശലക്ഷം ഡോളര്‍ സമ്പാദിക്കാനാവുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇല്ലാതാക്കിയാല്‍ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 11 ലക്ഷംകോടി ഡോളര്‍ കടംവാങ്ങാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുമതി വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ കടബാധ്യതയും കമ്മിയുമാണിത്. മുന്‍ ലിബറല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വേതന വര്‍ധന കുറയ്ക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അധിക ശമ്പള വര്‍ധനവിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള വേതന വര്‍ധന നടപ്പാക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് പ്രമീയര്‍ വ്യക്തമാക്കി. വേതന വര്‍ധന നടപ്പാക്കണമെങ്കില്‍ അതിനുള്ള തുക കടമായി വാങ്ങുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കല്‍ക്കരി ഖനനമേഖലയില്‍ പെട്ടെന്നുള്ള വളര്‍ച്ചയുണ്ടായപ്പോള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വേതന വര്‍ധനവിന് ഇപ്പോള്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

NO COMMENTS

LEAVE A REPLY