ഗൂഗിളിൽ ലിംഗ അസമത്വമെന്നാരോപിച്ച് ജീവനക്കാരന്റെ പ്രതികരണം.

0
343

സാങ്കേതിക വ്യവസായത്തില്‍ ലിംഗ അസമത്വമുണ്ടെന്ന ഒരു ജീവനക്കാരന്റെ കുറിപ്പിനെ ഗൂഗിള്‍ നിശതമായി വിമര്‍ശിച്ചു. ഈ ജീവനക്കാരനെ ഗൂഗിള്‍ അധികൃതര്‍ ശാസിച്ചു. ഗൂഗിള്‍സ് ഐഡിയോളജിക്കല്‍ എക്കോ ചേംബര്‍ എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗിലാണ് പുരുഷ എന്‍ജിനീയറായ ജെയിംസ് ഡാമോര്‍ ഗൂഗിള്‍ കമ്പനിയിലെ അസമത്വത്തിനെതിരേ പ്രതികരിച്ചത്.

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കഴിവുകളും മുന്‍ഗണനകളും ജൈവശാസ്ത്രപരമായി വ്യത്യസ്തമാണ്. ഇതിനാല്‍ സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ സമത്വമില്ല. ഈ അസമത്വം സാങ്കേതിക അറിവിലും നേതൃത്വത്തിലും കാണാനാവുമെന്ന് ഡാമോര്‍ അഭിപ്രായപ്പെടുന്നു. ജിസ്‌മോഡോ എന്ന ബ്ലോഗിലാണ് ഡാമോര്‍ തന്റെ അഭിപ്രായം കുറിച്ചത്. സ്ത്രീകള്‍ പൊതുവേ സാമൂഹികവും കലാപരവുമായ ജോലികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പുരുഷന്‍മാരിലേറെയും അടുക്കും ചിട്ടയുമുള്ള കമ്പ്യൂട്ടര്‍ കോഡിംഗാണ് തെരഞ്ഞെടുക്കുന്നതെന്ന് ഡാമോര്‍ അഭിപ്രായപ്പെടുന്നു.

ഡാമോറിന്റെ ഈ പ്രസ്താവനയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗൂഗിള്‍ നേതൃത്വം രംഗത്തെത്തി. ജീവനക്കാരുമായി നേരിട്ടുള്ള മീറ്റിംഗിനായി അവധിക്കാലം ആഘോഷിക്കുന്ന ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ ഉടനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ജീവനക്കാരുമായുള്ള മീറ്റിംഗിനായി അവധിക്കാലം വെട്ടിച്ചുരുക്കിയാണ് അദ്ദേഹം എത്തുന്നത്. ജീവിതത്തില്‍ ഒരു മാറ്റം വരുത്തുന്നതിന് ഉപയോക്താക്കള്‍ക്ക് ഗുണപ്രദമായ ഒരു ഉല്‍പന്നം സൃഷ്ടിച്ചെടുക്കുകയാണ് തങ്ങളുടെ ജോലിയെന്ന് അദ്ദേഹം ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ വ്യക്തമാക്കി. ലിംഗപരമായ വ്യത്യാസം സംബന്ധിച്ച് ജീവനക്കാരന്റെ തെറ്റിദ്ധാരണകളാണ് ഈ പ്രസ്താവനയ്ക്കു പിന്നിലെന്ന് ഗൂഗിളിന്റെ വ്യത്യസ്തയ്ക്കായുള്ള വകുപ്പിന്റെ അധ്യക്ഷ ഡാനിയെല്ലെ ബ്രൗണ്‍ പറഞ്ഞു.

ഗൂഗിള്‍ ജീവനക്കാരന്റെ പരസ്യ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് ഇയാളെ ജോലിയില്‍നിന്നു ഗൂഗിള്‍ പിരിച്ചുവിട്ടു. ഗൂഗിളിന്റെ നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന ഡാമോര്‍ പറഞ്ഞു. ഗൂഗിള്‍ കമ്പനിയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ക്കൊപ്പം വേതനം നല്‍കുന്നില്ലെന്ന ആരോപണം സംബന്ധിച്ച് തൊഴില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY