സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും

0
675
മെൽബണ്‍ :ദേശീയ അഭിപ്രായ വോട്ടെടുപ്പില്‍ അനുകൂലമായ വിധിയുണ്ടായാല്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് സഖ്യകക്ഷി സെനറ്റര്‍ വാര്‍ന്‍ എന്റിസ്ച്. എന്റിസ്ചിന്റെ പ്രൈവറ്റ് മെമ്പേഴ്‌സ് ബില്‍ ഇന്നലെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. ബില്ലിന് വിവിധ പാര്‍ട്ടികളുടെ പിന്തുണയുണ്ട്.
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനുമുമ്പ് പൊതുജനാഭിപ്രായം തേടണമെന്ന ആശയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രധാനമന്ത്രി. ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് എന്റിസ്ച് പറഞ്ഞു. അഭിപ്രായ വോട്ടെടുപ്പ് സ്വവര്‍ഗ വിവാഹത്തിന്റെ ഭാവി നിര്‍ണയിക്കുന്നതാണ്. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും തമ്മിലുള്ള ഒരു മത്സരമായിരിക്കും അഭിപ്രായ വോട്ടെടുപ്പ്.
അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പിനുശേഷം നടത്തുന്ന അഭിപ്രായ വോട്ടെടുപ്പിന് 160 ദശലക്ഷം ഡോളര്‍ ചെലവു വരുമെന്നാണ് കണക്കുകൂട്ടുന്നത്.

NO COMMENTS

LEAVE A REPLY