സ്വവര്‍ഗ വിവാഹം: അഭിപ്രായഭിന്നത രൂക്ഷം. വോട്ടെടുപ്പിനെതിരേ സെനറ്റ് കമ്മിറ്റി

0
832

മെൽബണ്‍ : സ്വവര്‍ഗ വിവാഹം സംബന്ധിച്ച് ജനഹിത പരിശോധന നടത്താന്‍ വോട്ടിംഗ് നടത്തുന്നതിനെതിരേ സെനറ്റ് കമ്മിറ്റി രംഗത്ത്‌. ജനഹിത പരിശോധന നടത്തുന്നത് അനാവശ്യമായി വളരെ ചെലവേറിയതാണെന്നും കുട്ടികളെയും സ്വവര്‍ഗ സമൂഹത്തെയും ജനഹിത പരിശോധന ദോഷകരമായി ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സെനറ്റ് കമ്മിറ്റി തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന് താക്കീത് നല്‍കിയിരിക്കുന്നത്.

വിവാഹനിയമത്തില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റില്‍ മനഃസാക്ഷി വോട്ടെടുപ്പ് മതിയെന്ന അഭിപ്രായമാണ് സെനറ്റ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുമുള്ളത്. നാണക്കേടുണ്ടാക്കുന്നതും തീക്ഷ്ണവുമായ പരസ്യ പ്രചാരണത്തിലൂടെ ജനങ്ങളെ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന് സെനറ്റ് ചെയര്‍മാന്‍ ഗ്ലെന്‍ ലാസറസ് പറഞ്ഞു. സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍ കുട്ടികളുണ്ടാവില്ലെന്നു മാത്രമല്ല ഇത്തരം ദമ്പതികളുടെ കുട്ടികളെയും ദോഷമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിനേക്കാള്‍ പാര്‍ലമെന്റ് തീരുമാനത്തെയാണ് സ്വാഗതം ചെയ്യുന്നതെന്ന് ലാസറസ് പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തിന് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുളിന്റെ അനുകൂല നിലപാട് പരസ്യമാണ്. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് സഖ്യകക്ഷികളുടെ നയത്തില്‍ തുടരാനാണ് തീരുമാനിച്ചത്. അടുത്ത പൊതു തെരഞ്ഞെടുപ്പിനുശേഷം അഭിപ്രായ വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബുധനാഴ്ച രാത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് കാന്‍ബറയില്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഏതു നയവും മന്ത്രിസഭയ്ക്കും പാര്‍ട്ടിക്കും മാറ്റാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനഹിത പരിശോധനയ്്ക്കായി 158.4 ദശലക്ഷം ഡോളര്‍ ചെലവുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതായി സെനറ്റ് കമ്മിറ്റി അധ്യക്ഷന്‍ ലാസറസ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ തീരുമാനമെടുക്കണമെന്നതാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. ഇതിനായി അംഗങ്ങള്‍ക്ക് സ്വതന്ത്ര വോട്ടിംഗിനുള്ള സാഹചര്യം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

NO COMMENTS

LEAVE A REPLY