ഫർണിച്ചറുകൾ ഇടനിലക്കാരില്ലാതെ നേരിട്ടുവാങ്ങുവാൻ മെൽബണിൽ മലയാളികളുടെ സ്‌ഥാപനം

0
2456

മെൽബൺ : വൻകിട കമ്പനികളുടെ കൊള്ള ലാഭം ഒഴിവാക്കി ഈടും, ഉറപ്പും, നല്ല ഗുണനിലവാരവുമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ മെൽബണിൽ മലയാളികളുടെ നേതൃത്വത്തിൽ വിപുലമായ ഫർണിച്ചർ മൊത്ത വിൽപ്പന ശാല തുടങ്ങിയിരിക്കുന്നു. മൂന്നു മാസം മുൻപ് മെൽബണിലെ തോമസ് ടൗണിൽ പ്രവർത്തനമാരംഭിച്ച ഫർണിച്ചർ സ്റ്റോപ്പ് എന്ന സ്‌ഥാപനം ഇതിനകം തന്നെ ഒട്ടേറെ ഭവനങ്ങളിൽ കുറഞ്ഞ വിലയിൽ ഉത്പാദകരിൽ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്കു വാറന്റിയുടെ ആധുനീക ഡിസൈനുകളിലുള്ള മേൽത്തരം ഫർണിച്ചറുകൾ എത്തിച്ചുകഴിഞ്ഞു.

മലയാളികൾ എന്നും തങ്ങളുടെ ഭവനങ്ങൾ ഗുണമേന്മയുള്ള ഫർണിച്ചർ കൊണ്ട് അലങ്കരിക്കുക സർവസാധാരണമാണ്. തങ്ങളുടെ ഭാവനക്കനുസരിച്ച് സ്വീകരണ മുറികളും, കിടപ്പു മുറികളും ഓഫിസുകളുമെല്ലാം ഫർണിഷ് ചെയുവാൻ മലയാളികൾ മുടക്കുന്ന തുക ദിനംപ്രതി കൂടിവരികയാണ്. ഈ അവസരത്തിലാണ് കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള ഫർണിച്ചറുകൾ തികഞ്ഞ മാനുഫാക്ച്ചർ വാറന്റിയുടെ ഓസ്‌ട്രേലിയയിലെ മലയാളികൾക്ക് എത്തിക്കുക എന്ന ദൗത്യം തങ്ങൾ ഏറ്റെടുക്കുവാൻ ആത്‌മവിശ്വാസത്തോടെ മുന്നോട്ടുവന്നതെന്നു മാനേജിങ് പാർട്ട് നേഴ്സ് പറയുന്നു. 100% മരത്തിൽ തീർത്ത ബെഡ്‌റൂം സീറ്റുകൾ, ഡൈനിങ് സെറ്റുകൾ, സോഫാകൾ, എന്നിവക്കുപുറമെ ആധുനിക ലെതർ ഉൽപ്പന്നങ്ങളും, മൈക്രോ ഫൈബർ ലതർ, ഫാബ്രിക് സോഫകൾ അടക്കം 150 ലേറെ ഡിസൈനുകളിലുള്ള സോഫാ സെറ്റുകളുമെല്ലാം ഫർണിച്ചർ സ്റ്റോപ്പിന്റെ ശേഖരത്തിലുണ്ട്. ഓസ്‌ട്രേലിയയിലെവിടേയും പ്രേത്യേക അധിക ചാർജുകൾ ഇല്ലാതെ തന്നെ ഫർണിച്ചറുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും ഷോപ് ഉലമാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഫർണിച്ചർ സ്റ്റോപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും (ഡഡഡ.ഫര്ണിർസ്റ്റോപ്.കോം.ആ) ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുമെന്നും, ഓൺലൈൻ വഴി ഫർണിച്ചറുകൾ ഓർഡറുകൾ നല്കാമെന്നതും ഫർണിച്ചർ സ്റ്റോപ്പിന്റെ സേവനം സുതാര്യമായി ജനങ്ങളിൽ എത്തിക്കുവാൻ സഹായിക്കുമെന്നതിൽ സംശയമില്ല. കൂടുതൽ വിവരങ്ങൾക്ക് തോമസ്ടൗണിലുള്ള സെറ്റിൽമെന്റ് റോഡിലെ ഷോപ്പിൽ നേരിട്ടെത്തുകയോ, 03 85299409 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയാവുന്നതാണ്.

IMG-20160829-WA0017

NO COMMENTS

LEAVE A REPLY