ഫ്‌ളൈ വെൾഡിന്റെ ജൈത്രയാത്ര തുടരുന്നു. പുതിയ ഓഫീസ് ബ്രിസ്ബനിൽ ശനിയാഴ്ച തുടങ്ങും.

0
1835

ബ്രിസ്‌ബേൻ : ഓസ്‌ട്രേലിയൻ മലയാളികളുടെ സന്തതസഹചാരികളായ ഫ്‌ളൈ വെൾഡ് ട്രാവൽസിന്റെ അഞ്ചാമത്തെ ഓഫീസ് നവംബർ 18 – ന് ബ്രിസ്ബനിൽ പ്രവർത്തനമാരംഭിക്കും. 2012 – ൽ ന്യൂസൗത്ത് വെയിൽസിൽ ചെറിയ രീതിയിൽ തുടക്കം കുറിച്ച ഫ്‌ളൈ വെൾഡ് ട്രാവൽസ് തങ്ങളുടെ സത്യസന്ധമായ ഉപഭോക്തൃ പരിചരണം കൈമുതലാക്കി കഴിഞ്ഞ നാലുവർഷത്തിനകം മെൽബൺ, കൊച്ചി, ന്യൂസീലാൻഡ് എന്നിവിടങ്ങളിൽ സ്വന്തമായ ഓഫീസ് സംവിധാനമൊരുക്കി മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിനു മാർഗദർശിയായി. ആകാശയാത്രക്കായി മലയാളികൾക്ക് വിശ്വസിച്ച് സമീപിക്കുവാൻ കഴിയുന്ന ആശ്രയകേന്ദ്രമെന്ന നിലയിൽ പേരെടുത്ത ഫ്‌ളൈ വെൾഡ് ട്രാവൽസ് ഇപ്പോൾ മണി എക്സ്ചേഞ്ച് രംഗത്തും സ്തുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നത്. സേവനമനോഭാവത്തോടെയുള്ള നിരന്തരമായ ഉപഭോക്തൃ പരിചരണമാണ് ചുരുങ്ങിയ സമയത്തിനകം അഞ്ചു പ്രധാനപ്പെട്ട നഗരങ്ങളിൽ സ്വന്തമായി ഓഫീസ് തുറക്കുന്നതിനു തങ്ങൾക്കായതെന്നു മാനേജിങ് പാർട്ടണർമാരായ റോണി ജോസഫ് , പ്രിൻസ്
ജേക്കബ് ഏബ്രഹാം എന്നിവർ ഓസ്‌ട്രേലിയൻമലയാളിയോട് പറഞ്ഞു.

നവംബർ 18 ശനിയാഴ്ച മുതൽ ബ്രിസ്ബണിലെ റോക്ലിയയിൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം തായ് എയർവേയ്‌സിന്റെ ജനറൽ മാനേജർ Chawarit Thanasombatnanth നിലവിളക്കു തെളിയിച്ച് നിർവഹിക്കും. ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്കാരം ലഭിച്ച മലയാളികളുടെ അഭിമാനമായ പി.വി.ഉണ്ണികൃഷ്ണനും, ബിസിനസ്സ് വുമൺ ഓഫ് ഓസ്‌ട്രേലിയ നോമിനിയായ ചൈതന്യ ഉണ്ണിയും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. എയർലൈൻ ടിക്കറ്റ്, മണി ട്രാൻസ്ഫർ എന്നീ സൗകര്യങ്ങൾ എന്നിവയാണ് തുടക്കത്തിൽ ബ്രിസ്ബണിലെ ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ.

NO COMMENTS

LEAVE A REPLY