ഫ്ലൈറ്റ് ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ മെൽബൺ മലയാളി മുങ്ങി.

0
4783

മെൽബൺ : നിലവിലുള്ള തുകയേക്കാൾ കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ മെൽബൺ മലയാളി മുങ്ങിയാതായി പരാതി. മാലിന്റോ അയർലൈൻസിൽ ടിക്കറ്റ് ശരിയാക്കി നൽകിയിരുന്ന മെൽബണിൽ താമസിക്കുന്ന മലയാളിയാണ് നൂറുകണക്കിന് ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് ഡോളറുമായി മുങ്ങിയത്. ആദ്യം യഥാർഥ ടിക്കറ്റ് നൽകി വിശ്വാസം നേടിയെടുക്കുന്ന വിരുതൻ ഈ ബന്ധം ഉപയോഗിച്ച് ടിക്കറ്റ് നല്കിയവരെക്കൊണ്ട് പുതിയ ഇരയെ ലക്ഷ്യമിടുകയായിരുന്നു ഇയാളുടെ പതിവ് രീതി. അയർലണ്ടിൽ നിന്നും മെല്ബണിലെക്ക് കുടിയേറിയ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ ഇയാളുടെ ഭാര്യ മെൽബണിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ നേഴ്‌സായി ജോലി ചെയ്യുകയാണ്. മലയാളികൾ കൂട്ടത്തോടെ നാട്ടിൽ പോകുന്ന ഡിസംബറിലേക്കു ടിക്കറ്റുകൾ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് എയർ ലൈൻ കമ്പനികൾ ഇഷ്യൂ ചെയ്യാത്ത വ്യാജ ടിക്കറ്റുകൾ നൽകിയാണ് മലയാളികളെ കബളിപ്പിച്ചത്. എർലൈൻസിൽ ചോദിച്ചപ്പോൾ ടിക്കറ്റുകൾ ഇഷ്യൂ ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ടതോടെ ജനങ്ങളുടെ പിടിയിലാവുമെന്നു കരുതിയതോടെയാണ് രണ്ടു കുട്ടികളെയും, ഭാര്യയേയും തനിച്ചാക്കി രണ്ടാഴ്ച മുൻപ് ഇയാൾ മുങ്ങിയത്. ഓരോ മേഖലയിലെയും, പ്രാർഥനാ ഗ്രൂപ്പുകളിൽ നിന്നും പള്ളികളിൽ നിന്നും വിശ്വസ്തരെ തിരഞ്ഞു പിടിച്ച് അവരിൽ വിശ്വാസം വരുത്തി അവർ വഴിയാണ് പുതിയ ഇരകളിൽ ഇയാൾ തട്ടിപ്പുകൾ നടത്തിവന്നത്.

അൽപ ലാഭത്തിനായി അംഗീകൃത ഏജന്റുമാരെ ഒഴിവാക്കി ഇടനിലക്കാർ വഴി ടിക്കറ്റുകൾ കരസ്‌ഥമാക്കുന്ന മലയാളികളാണ് ചതിക്കുഴിയിൽ വീണത്. കുടുംബവുമായി ഒരുമിച്ച് യാത്രചെയ്യുന്നതിനായി ഡിസംബറിലേക്കു ടിക്കറ്റെടുത്തുവച്ചവരാണ് അപ്രതീക്ഷിതമായി വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞ് പരാതിയുമായി മുന്നോട്ടുവന്നത്. മെൽബൺ, പെർത്ത്, ബ്രിസ്‌ബേൻ, സിഡ്‌നി എന്നിവിടങ്ങളിൽ നിന്നുമായി നാനൂറോളം ടിക്കറ്റുകളാണ് ഇന്ത്യയിലെ വിവിധ ഏജൻസികളുടെ പേരിൽ ഇയാൾ ഐറ്റിനരി നൽകിയത്. സംഭവം പുറത്തറിഞ്ഞ ഉടനെ വീട്ടിലെത്തി ആവശ്യപ്പെട്ടവരോട് ഒരാഴ്ചക്കകം പണം തിരികെനൽകാമെന്നു പറഞ്ഞ വിരുതൻ ഫേസ്‌ബുക്കും, വാട്‍സ് ആപ്പും എല്ലാം റിമൂവ് ചെയ്തു മൊബൈലും സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു. പണം പോയ മലയാളികൾ വീട്ടിലെത്തി ഭാര്യയോട് പണം തിരികെ ചോദിച്ചപ്പോൾ ഭർത്താവ് സ്‌ഥലം വിൽക്കാൻ നാട്ടിൽ പോയിരിക്കുകയാണെന്നും, ഉടൻ തന്നെ പണം എല്ലാവർക്കും തിരികെ നല്കുമെന്നുമാണ് ഭാര്യ പറഞ്ഞിരിക്കുന്നത്.

എയർ ടിക്കറ്റ് എടുക്കുന്പോൾ ഏജൻസികൾക്ക് സിവിൽ ഏവിയേഷൻ വകുപ്പുകളും /എയർലൈനുകളും നൽകുന്ന അക്രിഡിയേഷനും രജിസ്റ്റ്രേഷനും ഉണ്ടോ എന്ന് ബോധ്യപ്പെട്ടതിനു ശേഷം ടിക്കറ്റുകൾ എടുത്തിരുന്നെങ്കിൽ കബളിപ്പിക്കൽ ഒഴിവാക്കാമായിരുന്നു. ഇനിയും പ്രൈവറ്റ് ആയി ടിക്കറ്റുകൾ എടുക്കുന്പോൾ ഏജൻസിക്ക് Public Liability and Professional Indemnity insurance ഉണ്ടെന്നു ഉറപ്പുവരുത്തിയാൽ ഇതുപോലെയുള്ള തട്ടിപ്പുകളിൽ നിന്നും രക്ഷപെടാവുന്നതാണ്.

NO COMMENTS

LEAVE A REPLY