ഭീകരാക്രമണപദ്ധതിയിട്ട അഞ്ചുപേർ സിഡ്‌നിയിൽ പിടിയിലായി.

0
956

സിഡ്‌നിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയ കൗമാരക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. പോലീസ് ഓഫീസര്‍മാരെ വധിക്കാനും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേര്‍ക്ക് ആക്രമണം നടത്താനുമായിരുന്നു പദ്ധതി. കൗമാരക്കാരനെ കൂടാതെ സുലൈമാന്‍ ഖാലിദ്(22), ജിബ്രില്‍ അല്‍മൗയി(24), മൊഹമ്മദ് അല്‍മൗയി(22), ഫര്‍ഹദ് സയിദ്(25) എന്നിവരാണ് അറസ്റ്റിലായത്. 2014 അവസാനമായിരുന്നു ആക്രമണത്തിന് തീരുമാനിച്ചിരുന്നത്.

പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതികള്‍ക്കെല്ലാം കോടതി വിവിധ കാലയളവിലുള്ള തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പാരമട്ടയിലെ ന്യൂ സൗത്ത് വെയില്‍സ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ജിയോഫ്രി ബെല്ല്യൂ ആണ് വിധി പ്രസ്താവിച്ചത്. ഭീഷണി വിഡിയോകള്‍ നിര്‍മിച്ച് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നത് സുലൈമാന്‍ ഖാലിദായിരുന്നു. ഖാലിദിന് 22 വര്‍ഷവും ആറ് മാസവുമാണ് തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. 16 വര്‍ഷവും 9 മാസത്തിനും ശേഷമായിരിക്കും ഇയാള്‍ക്ക് ജാമ്യം ലഭിക്കുക. പിടിയിലായ ആറാമത്തെ പ്രതി ഇബ്രാഹിം ഘാസവിക്ക് എട്ടരവര്‍ഷം തടവുശിക്ഷ ലഭിച്ചു.

NO COMMENTS

LEAVE A REPLY