ഫസ്റ്റ് ഏയ്ഡ് പരിശീലനക്കുറവ് ജീവൻ അപഹരിക്കുവാൻ കാരണമാവുന്നു.

0
362

സിഡ്‌നി : പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനു യോഗ്യതയുള്ള ഓസ്‌ട്രേലിയക്കാരുടെ എണ്ണം വളരെക്കുറവാണെന്ന് റിപ്പോര്‍ട്ട്. അഞ്ചുശതമാനത്തില്‍ കുറവാണ് യോഗ്യതയുള്ളവരുടെ എണ്ണം. അടിയന്തര ഘട്ടങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിന് അറിവുള്ളവര്‍ തീര്‍ത്തും കുറവുള്ളത് ഓസ്‌ട്രേലിയയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റെഡ്‌ക്രോസിന്റെ ഇന്നലെ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ഫസ്റ്റ് എയ്ഡ് പരിശീലനം ലഭിച്ചിട്ടുള്ളവരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും താഴ്ന്ന ശതമാനം ഓസ്‌ട്രേലിയയ്ക്കാണ്.

ഫസ്റ്റ് എയ്ഡ് പരിശീലനം ലഭിച്ചിട്ടുള്ളവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവും രക്ഷിക്കാനാവുമെന്ന് റെഡ്‌ക്രോസ് പരിശീലക ജാനി മക് കള്ളഗഹ് പറഞ്ഞു. വിവാഹ ജീവിതം ആരംഭിക്കുന്നതിനുമുമ്പുതന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പരിശീലനം ആവശ്യമാണ്. പ്രാഥമിക ശുശ്രൂഷാ പരിശീലനം നിരവധിപേര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഫസ്റ്റ് എയ്ഡ് പരിശീലനം ലഭിച്ചവര്‍ ആപത്ഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതായി കാണാം. സ്വന്തം കുടുംബത്തിന്റെ മാത്രമല്ല, മറ്റുള്ളവരെയും സഹായിക്കാന്‍ ഈ പരിശീലനത്തിലൂടെ വ്യക്തികളെ സജ്ജരാക്കുന്നു. പ്രാഥമിക ശുശ്രൂഷാ പരിശീലനത്തിന് സംസ്ഥാന, ഫെഡറല്‍ സര്‍ക്കാരുകള്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്.

NO COMMENTS

LEAVE A REPLY