സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലിശരഹിത വായ്പകള്‍ക്ക് ആവശ്യക്കാരേറുന്നു.

0
830

സിഡ്നി : താഴ്ന്ന വരുമാനക്കാര്‍ക്ക് ചെറിയ തുകകള്‍ പലിശരഹിത വായ്പയായി നല്‍കുന്നതിന് ആവശ്യക്കാരേറുന്നു. താഴ്ന്ന വരുമാനക്കാരെ സാമ്പത്തികമായി സഹായിക്കാന്‍ മൈക്രോഫൈനാന്‍സ് സംഘങ്ങളാണ് പലിശരഹിത വായ്പകള്‍ നല്‍കുന്നത്. ഗുഡ് ഷെപ്പേര്‍ഡ് മൈക്രോഫിനാന്‍സ് പോലുള്ള സംഘടനകള്‍ പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം സാധാരണക്കാര്‍ക്കാണ് പലിശരഹിത വായ്പ നല്‍കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ സൗത്ത് ഓസ്‌ട്രേലിയയില്‍ പലിശയില്ലാത്ത വായ്പ വാങ്ങുന്നവരുടെ എണ്ണം രണ്ടായിരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് വലിയൊരു സഹായമാണ് പലിശയില്ലാത്ത വായ്പകളെന്ന് ഗുഡ് ഷെപ്പേര്‍ഡ് മൈക്രോഫൈനാന്‍സിലെ ആഡം മൂണി പറഞ്ഞു. സംസ്ഥാനത്തിന്റെയും ഫെഡറല്‍ സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെയാണ് ഗുഡ് ഷെപ്പേര്‍ഡ് മൈക്രോഫൈനാന്‍സ് പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഓസ്‌ട്രേലിയ ബാങ്കാണ് ഓര്‍ഗനൈസേഷനുള്ള വായ്പ നല്‍കുന്നത്. 1200 ഡോളര്‍ വരെയാണ് പലിശയില്ലാത്ത വായ്പയായി നല്‍കുന്നത്.

പരമ്പരാഗത നിര്‍മാണ മേഖലയുടെ അധഃപതനത്തോടെ സമൂഹത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറെയാണെന്ന് സാമൂഹിക മന്ത്രി സൂ ബെറ്റിസണ്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ചെറിയ ലോണുകള്‍ ശാശ്വത പരിഹാരമാവില്ലെന്ന് ഗുഡ് ഷെപ്പേര്‍ഡും സംസ്ഥാന സര്‍ക്കാരും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അവശ്യസാധനങ്ങളുടെ ബില്‍, വാടക, സ്‌കൂള്‍ ഫീസ് തുടങ്ങിയ ചെലവുകള്‍ ഒരുമിച്ച് വരുമ്പോള്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് പലിശയില്ലാത്ത ചെറിയ ലോണുകള്‍ ഒരു ആശ്വാസമാണ്.

NO COMMENTS

LEAVE A REPLY