സിഗററ്റുകളിലെ ഫിൽറ്ററുകൾ നിരോധിക്കണമെന്ന് ഗവേഷകർ.

0
702

സിഡ്‌നി : ഫില്‍റ്ററുകളുള്ള സിഗരറ്റുകള്‍ നിരോധിക്കണമെന്ന് ടാസ്മാനിയന്‍ ഗവേഷകര്‍ ആവശ്യപ്പെടുന്നു. പരിസ്ഥിതിക്കും പുകവലിക്കാര്‍ക്കും ഒരുപോലെ ദോഷകരമാണ് ഫില്‍റ്ററുകളുള്ള സിഗരറ്റുകളെന്നാണ് പുതിയ കണ്ടെത്തല്‍. സിഗരറ്റുകളിലെ ഫില്‍റ്ററുകള്‍ എന്‍ജിനീയറിംഗ് തട്ടിപ്പാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

സിഗരറ്റ് ഫില്‍റ്ററുകള്‍ ശുദ്ധതട്ടിപ്പാണെന്ന് ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. ഹെയ്ഡന്‍ വാള്‍ട്ടേഴ്‌സ് അഭിപ്രായപ്പെടുന്നു. സിഗരറ്റിന്റെ ഒരുവശത്ത് ചേര്‍ത്തിരിക്കുന്ന ഫില്‍റ്ററുകള്‍ക്ക് യാതൊരു ആരോഗ്യഗുണമോ പ്രയോജനമോ ഇല്ലയെന്നതാണ് പരമാര്‍ഥം. ഫില്‍റ്ററുകള്‍ ചേര്‍ത്തിരിക്കുന്ന സിഗരറ്റുകള്‍ കൂടുതല്‍ സ്ത്രീകളെയും പുകവലിയിലേക്ക് ആകര്‍ഷിക്കുക മാത്രമാണ് ചെയ്യുന്നത്. പുകവലിക്കുന്നവരെ ചൂഷണം ചെയ്യുകയാണ് ഫില്‍റ്ററുകള്‍ ചേര്‍ക്കുന്നതിലൂടെ കമ്പനികള്‍ ചെയ്യുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ച ഹൊബാര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സായ ഓഷ്യാനിയ ടുബാക്കോ കണ്‍ട്രോള്‍ കോണ്‍ഫറന്‍സിലാണ് ഈ അഭിപ്രായം പരസ്യമായത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 320 വിദഗ്ധരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. സിഗരറ്റിലെ ഫില്‍റ്റര്‍ കൂടുതല്‍ സ്ത്രീകളെ പുകവലിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി ടാസ്മാനിയന്‍ പുകയില ഗവേഷക കാതറിന്‍ ബാണ്‍സ്ലി അഭിപ്രായപ്പെട്ടു. ഫില്‍റ്ററുകളുള്ള സിഗരറ്റുകള്‍ കൂടുതല്‍ സുരക്ഷിതവും ദോഷം കുറഞ്ഞതുമാണെന്നാണ് മിക്കവരും കരുതുന്നത്.

സ്തനാര്‍ബുദം ബാധിച്ച് മരിക്കുന്ന സ്ത്രീകളെക്കാര്‍ കൂടുതല്‍ സ്ത്രീകള്‍ ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ഓസ്‌ട്രേലിയയില്‍ മരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്തനാര്‍ബുദം ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ സാധാരണമാണെങ്കിലും ശ്വാസകോശ കാന്‍സര്‍ ബാധിക്കുന്നവരെക്കാള്‍ കൂടുതല്‍പേര്‍ രോഗമുക്തരാകുന്നത് സ്തനാര്‍ബുദം ബാധിക്കുന്നവരാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

1950 കളേക്കാള്‍ കൂടുതല്‍ അപകടകാരികളാണ് ഇപ്പോഴത്തെ സിഗരറ്റുകളെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സിഗരറ്റ് പുകയിലുള്ള ടാറിന്റെ അളവ് കുറയ്ക്കാന്‍ ഫില്‍റ്ററിനാവുമെന്നാണ് വ്യാജപ്രചാരണം. എന്നാല്‍ ഈ നിഗമനം തെറ്റാണെന്നും കൂടുതല്‍ ശക്തിയായി പുകവലിക്കുന്നവരുടെ ശ്വാസകോശങ്ങള്‍ വളരെ എളുപ്പത്തില്‍ നശിക്കും. ഫില്‍റ്ററുകള്‍ പരിസ്ഥിതിക്കും ദോഷകരമാണെന്ന് ഡോ. ബാണ്‍സ്ലി പറഞ്ഞു. ഫില്‍റ്ററുകളില്‍ പ്ലാസ്റ്റിക് ഘടകങ്ങളാണുള്ളതെന്നും ഇവ മണ്ണില്‍ ലയിച്ചുചേരുന്നില്ലെന്നും അവര്‍ പറഞ്ഞു. സിഗരറ്റുകളെല്ലാം ആരോഗ്യത്തിന് ഹാനികരമാണെന്നും ഫില്‍റ്റര്‍ സിഗരറ്റുകള്‍ ആരോഗ്യത്തോടൊപ്പം പരിസ്ഥിതിക്കും ഹാനികരമാണ്.

NO COMMENTS

LEAVE A REPLY